|    Oct 17 Wed, 2018 3:22 pm
FLASH NEWS

സ്ഥലം വിട്ടുകൊടുക്കാത്തതിന്റെ വൈരാഗ്യത്തില്‍ വീട്ടമ്മയെയും മക്കളെയും വീടുകയറി ആക്രമിച്ചു

Published : 15th September 2017 | Posted By: fsq

 

ഹരിപ്പാട്: സ്ഥലം വിട്ടുകൊടുക്കാത്തതിന്റെ വൈരാഗ്യത്തി ല്‍ വീട്ടമ്മയെയും മക്കളെയും വീടുകയറി ആക്രമച്ചെന്ന് പരാതി. കാര്‍ത്തികപ്പള്ളി പഞ്ചായത്ത് 11ാം വാര്‍ഡില്‍ രാജു ഭവനത്തില്‍ ശോഭ (47) യെയും അമ്മായിഅമ്മ ഓമന (75)യെയും ഭര്‍ത്താവും മക്കളുമില്ലാത്ത നേരത്ത് അയല്‍വാസികളായ ശ്രീകാന്ത് (പോറ്റി), ഷിബു, ഷിബിന്‍, അനില്‍കുമാര്‍, മോഹനന്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദിച്ചതായാണ് പരാതി.  ആഗസ്ത് 29ന് രാത്രി 7.30 നാണ് സംഭവം ആക്രമണത്തി ല്‍ കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ശോഭ കായംകുളം ഗവ. ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജിലും ചികില്‍സ തേടി. തൃക്കുന്നപ്പുഴ പോലിസില്‍ പരാതി നല്‍കിയിട്ടും പോലിസ് അന്വേഷണം നടത്തുകയോ എഫ്‌ഐആറിന്റെ കോപ്പി നല്‍കുകയോ ചെയ്തില്ലെന്ന് ആക്ഷേപമുണ്ട്. എതിര്‍കക്ഷികള്‍ ഹരിപ്പാട് ഗവ. ആശുപത്രിയില്‍ ചികില്‍സ തേടിയ ശേഷം പോലിസിനെ തെറ്റിദ്ധരിപ്പിച്ചു. തുടര്‍ന്ന് ശോഭയുടെ മക്കളെ അകാരണമായി സ്‌റ്റേഷനില്‍ വരുത്തി തടഞ്ഞുവച്ചു.  ഹരിപ്പാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ കണ്ട് പരാതി നല്‍കിയതിനെ തുടര്‍ന്ന് സിഐ പല പ്രാവശ്യം ആവശ്യപ്പെട്ടപ്പോഴാണ് എസ്‌ഐ മൊഴി രേഖപ്പെടുത്തിയത്. മൊഴി പ്രകാരം കേസെടുക്കാന്‍ തയ്യാറായില്ല. വീണ്ടും സമീപിച്ചപ്പോള്‍ എസ്‌ഐ തട്ടിക്കയറുകയും റിമാ ന്‍ഡ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയെന്നും ശോഭ പറയുന്നു.  ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തുകയും എതിര്‍കക്ഷികളെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു. ഇതുവരെ ക്രൈം നമ്പര്‍ നല്‍കിയിട്ടില്ലെന്നും എതിര്‍കക്ഷികള്‍ വീണ്ടും ഭീഷണിപ്പെടുത്തുന്നുവെന്നും വീട്ടമ്മ ആരോപിക്കുന്നു.  മൊഴി തിരുത്തിയാണ് എഫ്‌ഐആറിന്റെ കോപ്പി തന്നിട്ടുള്ളത്. കമ്പി വടിക്കടിച്ചു പരിക്കേല്‍പിച്ചു എന്നുള്ള മൊഴിക്കു പകരം കമ്പിനടിച്ചു എന്ന്  പോലിസ് തിരുത്തിയതായും ആരോപിക്കുന്നു. തൃക്കുന്നപ്പുഴ പോലിസിന്റെ ഉത്തരവാദിത്വമില്ലായ്മയ്ക്കും പക്ഷപാതിത്വത്തിനുമെതിരേ മുഖ്യമന്ത്രിക്കും, ഡിജിപിക്കും ജില്ലാ പോലിസ് മേധാവിക്കും പരാതി നല്‍കുമെന്നും സ്വകാര്യ അന്യായം ഫയല്‍ ചെയ്യുമെന്നും ശോഭയും മകനും വാര്‍ത്താ സമ്മേളനത്തില്‍  പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss