|    Jul 16 Mon, 2018 2:35 pm
FLASH NEWS

സ്ഥലം ലഭിച്ചാല്‍ വടകരയില്‍ പുതിയ സബ്ജയില്‍ ഉടന്‍ : ഡിജിപി

Published : 18th September 2017 | Posted By: fsq

 

വടകര: അനുയോജ്യമായ സ്ഥലം ലഭ്യമായാല്‍  വടകരയില്‍ മതിയായ സൗകര്യങ്ങളോടെ പുതിയ സബ് ജയില്‍ നിര്‍മിക്കുമെന്ന്  ജയില്‍ ഡി.ജി.പി ആര്‍ ശ്രീലേഖ. ഒദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി വടകര സബ്ജയിലിലെത്തിയപ്പോഴാണ് അവര്‍ ഇക്കാര്യം  അറിയിച്ചത്.വടകരയില്‍ നിലവിലുള്ള  സബ്ജയിലിന്റെ അവസ്ഥ പരിതാപകരമാണ്. ഇതിനു പരിഹാരമായി വടകര പുതുപ്പണത്തിനു സമീപം ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലം സബ്ജയിലിനായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് ബന്ധപ്പെട്ട വകുപ്പ് കൈമാറാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ വേറെ  അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്.പുതിയ ജയിലിനുള്ള എല്ലാ നടപടികളും കാലതാമസമില്ലാതെ നടപ്പിലാക്കുമെന്ന് ഡിജിപി പറഞ്ഞു. മിനി സിവില്‍ സ്റ്റേഷനു സമീപം ട്രഷറിയുടെ അടുത്തുള്ള ഇടുങ്ങിയ സ്ഥലത്താണ് ഇപ്പോഴത്തെ  സബ്ജയില്‍. ഇവിടെ സൗകര്യങ്ങളുടെ അഭാവവും സുരക്ഷാ പ്രശ്‌നങ്ങളുമുണ്ട്. മാസങ്ങള്‍ക്കു മുന്‍പ് ഇവിടെനിന്നും മയക്കുമരുന്നു കേസിലെ പ്രതി ജയില്‍ ചാടിയിരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വടകരയില്‍ പുതിയ ജയില്‍വേണമെന്ന ആവശ്യം ശക്തമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss