|    Jan 25 Wed, 2017 6:50 am
FLASH NEWS

സ്ഥലം കൈയ്യേറി അനധികൃത കെട്ടിടനിര്‍മാണം: ത്വരിതാന്വേഷണം നടത്താന്‍ കോടതി ഉത്തരവ്

Published : 5th August 2016 | Posted By: SMR

മൂവാറ്റുപുഴ: മുനിസിപ്പാലിറ്റി വക സ്ഥലവും റോഡും കൈയ്യേറി അനധികൃത കെട്ടിടനിര്‍മാണം നടത്തിയതിനെക്കുറിച്ച് ത്വരിതാന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവായി.
മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലും കൈവശവും ഇരിക്കുന്ന വാര്‍ഡ് 24ലുള്ള കുര്യന്‍മലയില്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പെടുത്തി 40,000 ലിറ്റര്‍ സംഭരണശേഷിയുള്ള വാട്ടര്‍ ടാങ്ക് പണിതിരുന്നു. 400 വീടുകളിലെ ശുദ്ധജല വിതരണത്തിനാണ് ടാങ്ക് പണിതത്. ഈ വാട്ടര്‍ ടാങ്കിനോട് ചേര്‍ന്നാണ് വസ്തു കൈയേറിയ കുര്യാക്കോസിന്റെ സ്ഥലം. മുനിസിപ്പല്‍ നിയമപ്രകാരം തൊട്ടടുത്തുള്ള വസ്തുവില്‍നിന്നും അകലം പാലിച്ച് കെട്ടിടം നിര്‍മിക്കണമെന്ന വ്യവസ്ഥ കുര്യാക്കോസ് ലംഘിച്ചതായി ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ മുനിസിപ്പല്‍ സെക്രട്ടറിയും മറ്റു മുനിസിപ്പല്‍ ഉദ്യോഗസ്ഥരും പെര്‍മിറ്റ് നല്‍കിയതുമൂലം മുനിസിപ്പാലിറ്റിക്ക് നഷ്ടവും കൈയേറിയ കുര്യാക്കോസിനു ലാഭവും ഉണ്ടായതായി ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. വ്യാജമായ ബില്‍ഡിങ് പ്ലാന്‍, സര്‍വെ സ്‌കെച്ച്, റിപോര്‍ട്ടുകള്‍ എന്നിവ തയ്യാറാക്കി എല്ലാ പ്രതികളും ഗൂഡാലോചന നടത്തി ചെയ്ത പ്രവര്‍ത്തി അഴിമതി നിരോധന വകുപ്പിന്റെ പരിധിയില്‍ വരുമെന്ന് ഹരജിക്കാരന്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി.
ഫയലില്‍ കേസ് സ്വീകരിച്ച മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി പി മാധവന്‍ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടു. മൂവാറ്റുപുഴ മുനിസിപ്പല്‍ സെക്രട്ടറി ഷിബു, ഓവര്‍സിയര്‍ ഗിരീഷ്, അസി. എന്‍ജിനീയര്‍ ബാലകൃഷ്ണന്‍, അസി. എക്‌സി. എന്‍ജിനീയര്‍ ശിവപ്രസാദ്, മൂവാറ്റുപുഴ താലൂക്ക് സര്‍വേയര്‍, വാസ്തു ഡിസൈനര്‍ ശിവപ്രസാദ്, മൂവാറ്റുപുഴ കളരിക്കക്കുടിയില്‍ കെ പി കുര്യാക്കോസ് എന്നിവരെയാണ് കേസില്‍ പ്രതികളാക്കിയിട്ടുള്ളത്.
മൂവാറ്റുപുഴ മുനിസിപ്പാലിറ്റി മുന്‍ കൗണ്‍സിലര്‍ കടാതി മരോട്ടിക്കല്‍ എം കെ ദിലീപ് ആണ് ഹരജിക്കാരന്‍, ഹരജിക്കാരനുവേണ്ടി അഭിഭാഷകരായ ഡോ. കെ സി സുരേഷ്, അഡ്വ. എന്‍ പി തങ്കച്ചന്‍ ഹാജരായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക