|    Jan 20 Fri, 2017 5:12 am
FLASH NEWS

സ്ഥലം ഏറ്റെടുക്കുന്നതില്‍ അനിശ്ചിതാവസ്ഥ; പ്രദേശവാസികള്‍ പ്രക്ഷോഭത്തിലേക്ക്

Published : 10th August 2016 | Posted By: SMR

ഗുരുവായൂര്‍: ഗുരുവായൂരിലെ ട്രഞ്ചിങ് ഗ്രൗണ്ടിന് സമീപത്തുള്ള സ്ഥലം ഏറ്റെടുക്കുന്നതില്‍ അനിശ്ചിതാവസ്ഥ നഗരസഭ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രദേശവാസി അനിശ്ചിതകാല നിരാഹാരം ആരംഭിക്കുന്നു.
ട്രഞ്ചിങ് ഗ്രൗണ്ടിനടുത്ത് താമസിക്കുന്ന വി സി സജിത്താണ് നഗരസഭ ഓഫിസിന് മുന്നില്‍ സ്വാതന്ത്ര്യ ദിനം മുതല്‍ നിരാഹാരം ആരംഭിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ട്രഞ്ചിങ് ഗ്രൗണ്ടിന് ചുറ്റും സ്ഥലം ഏറ്റെടുക്കാന്‍ 2008 ല്‍ നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചതാണെങ്കിലും എട്ട് വര്‍ഷം കഴിഞ്ഞിട്ടും ഇക്കാര്യം നടപ്പായില്ല.
സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചതിനാല്‍ ഇവിടെയുള്ള വീടുകള്‍ പൊളിച്ചു പണിയാനോ, അറ്റകുറ്റപ്പണികള്‍ നടത്താനോ നഗരസഭ അനുമതി നല്‍കുന്നുമില്ല. ഏറ്റെടുക്കാന്‍ പോകുന്ന സ്ഥലം ആരും വാങ്ങുവാനും തയ്യാറില്ല.
വീട് ശോചനീയാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് സജിത്തും കുടുംബവും ഒരു വര്‍ഷമായി വാടക വീട്ടിലാണ് താമസിക്കുന്നത്. വീടിന്റെ അറ്റകുറ്റപ്പണികള്‍ക്ക് നഗരസഭ അനുമതി നിഷേധിക്കുന്നതിനാലാണ് ഓട്ടോ ഡ്രൈവറായ സജിത്തിന് വാടക വീട്ടിലേക്ക് മാറേണ്ടി വന്നത്. 5000 രൂപ വാടക നല്‍കിയാണ് ഇപ്പോള്‍ താമസിക്കുന്നത്. മാലിന്യം ഇല്ലാതാക്കുന്നുവെന്ന പേരില്‍ നഗരസഭ ട്രഞ്ചിങ് ഗ്രൗണ്ടില്‍ ഇപ്പോള്‍ നടത്തുന്ന പ്രവൃത്തികള്‍ സ്ഥിതിഗതികള്‍ രൂക്ഷമാക്കിയിരിക്കുകയാണെന്ന് സജിത്ത് പറഞ്ഞു.
നേരത്തെ കുന്നായി കിടന്നിരുന്ന മാലിന്യം കൂട്ടിയിട്ട് കത്തിക്കുകയാണ് ചെയ്യുന്നത്. അവശേഷിക്കുന്നവ മണ്ണിട്ട് മൂടുകയും ചെയ്യുന്നു. ജ്വാല എന്ന കമ്പനിക്ക് നഗരസഭ പ്രതിഫലമായി നല്‍കുന്ന 30 ലക്ഷം രൂപയുടെ ഉറവിടം വെളിപ്പെടുത്താത്തതിലും ദുരൂഹതയുണ്ട്.
മാലിന്യം മാറ്റുന്നതിന്റെ തുടര്‍ച്ചയായി ട്രഞ്ചിങ് ഗ്രൗണ്ടില്‍ മാലിന്യം കേന്ദ്രീകരിച്ചുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ നീക്കം നടന്നെങ്കിലും പ്രതിഷേധങ്ങളെ തുടര്‍ന്ന് അജണ്ട പിന്‍വലിക്കേണ്ടി വന്നു.
ജൂണ്‍ 19 ന് ശേഷം ട്രഞ്ചിങ് ഗ്രൗണ്ടില്‍ മാലിന്യം നിക്ഷേപിക്കരുതെന്ന് കോടതി വിധിയുണ്ടായിരുന്നെങ്കിലും അത് നടപ്പായില്ല. ഉറവിട സംസ്‌കരണം പ്രഖ്യാപിച്ചെങ്കിലും അത് പാഴ്‌വാക്കായി. തുടര്‍ച്ചയായി വാഗ്ദാന ലംഘനങ്ങള്‍ നടത്തുന്ന സാഹചര്യത്തിലാണ് സജിത്ത് നഗരസഭക്ക് മുന്നില്‍ നിരാഹാരം ആരംഭിക്കുന്നത്. സജിത്തിന് പുറമെ പ്രദേശവാസിയായ കെ സി സുനിലും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക