|    Dec 17 Sun, 2017 11:51 am
FLASH NEWS

സ്ത്രീ സുരക്ഷ : റെഡ് ബട്ടണ്‍ സംവിധാനം വ്യാപകമാക്കും

Published : 14th July 2017 | Posted By: fsq

 

കാലടി: പഞ്ചായത്തില്‍ സ്ത്രീ സുരക്ഷ മുന്‍ നിര്‍ത്തി സ്ഥാപിച്ചിട്ടുള്ള റെഡ് ബട്ടണ്‍ അലര്‍ട്ട് സിസ്റ്റം വ്യാപകമാക്കുമെന്ന് പ്രസിഡന്റ് അഡ്വ. കെ തുളസി പറഞ്ഞു. കാലടി ടൗണ്‍, മറ്റൂര്‍ കവല എന്നിവിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന മിഷ്യന്‍ കഴിഞ്ഞ ഒരു മാസത്തിനിടെ നാലോളം കളവു കേസുകള്‍ക്ക് തെളിവ് ലഭ്യമാക്കിയെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന യന്ത്രത്തില്‍ കാമറയുള്‍പ്പെടെയുള്ള സജ്ജീകരണങ്ങളുണ്ട്. ഇന്ത്യയില്‍ ആദ്യമായാണ് കാലടിയില്‍ ഈ സംവിധാനം കൊണ്ടുവന്നതെന്ന് റെഡ്ബട്ടണ്‍ നിര്‍മാണ കമ്പനി മേധാവി മോഹന്‍ പാലക്കാട് വ്യക്തമാക്കി. ടൗണുകളില്‍ നടക്കുന്ന അതിക്രമങ്ങള്‍, സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങള്‍, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ സന്ദേശമായി എത്തിക്കുകയാണ് ഇതിലൂടെ സാധ്യമാവുന്നത്. സ്വകാര്യ ബസ് സ്റ്റാന്റ്, മാണിക്യമംഗലം, ചെമ്പിച്ചേരി എന്നിവിടങ്ങളില്‍കൂടി ഈ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി. നിലവിലുള്ള യന്ത്രങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കാമറകളുടെ ശേഷി വര്‍ധിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. അപകടമുള്‍പ്പെടെ എന്തു നടന്നാലും ഇതിലെ ബട്ടന്‍ അമര്‍ത്തിയാല്‍ ശബ്ദം മുഴങ്ങുകയും ദൃശ്യങ്ങള്‍ ലഭിക്കുകയും ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss