|    Feb 23 Fri, 2018 4:29 am
FLASH NEWS

സ്ത്രീ സുരക്ഷ നമ്മുടെ കടമ; കടയ്ക്കലില്‍ സുരക്ഷാ സമിതി രൂപീകരിച്ചു

Published : 13th May 2017 | Posted By: fsq

 

കടയ്ക്കല്‍: സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി സ്ത്രീ സുരക്ഷ നമ്മുടെ കടമ പദ്ധതി കൊട്ടാരക്കര റൂറല്‍ പോലിസ് മേഖലയിലും നടപ്പിലാക്കുന്നു. ഇതിന്റെ പൈലറ്റ് പ്രോജക്ടിനായി കടയ്ക്കല്‍ ഗ്രാമപ്പഞ്ചായത്തിനെ തിരഞ്ഞെടുത്തു. പ്രോജക്ടിന്റെ ഭാഗമായുള്ള പഞ്ചായത്ത് തല സമിതി രൂപീകരണ യോഗം നടന്നു. റൂറല്‍ എസ്പി എസ് സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കടയ്ക്കല്‍ ഗ്രാമപ്പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ആര്‍ എസ് ബിജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി ആര്‍ പുഷ്‌കരന്‍, കുടുംബശ്രീ റിസോഴ്‌സ് പേഴ്‌സണ്‍ ആര്‍ ബീന, കെ ദേവയാനിഅമ്മ, ആര്‍ ലത, അശോക് ആര്‍ നായര്‍, എസ് ശോഭനകുമാരി, ലതികാ വിദ്യാധരന്‍, കടയ്ക്കല്‍ സിഐഎസ് സാനി, വനിതാ സെല്‍ സിഐ അനിതാകുമാരി സംസാരിച്ചു. പോലിസ്, ജനപ്രതിനിധികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, അങ്കണവാടി ആശ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss