|    Aug 23 Wed, 2017 11:06 pm
FLASH NEWS

സ്ത്രീ സുരക്ഷയും പ്രാതിനിധ്യവും ഉറപ്പുവരുത്തണം: കാനം രാജേന്ദ്രന്‍

Published : 31st October 2016 | Posted By: SMR

കോട്ടയം: സ്ത്രീ സുരക്ഷയും പ്രാതിനിധ്യവും ഉറപ്പുവരുത്തേണ്ടത് സമൂഹത്തിന്റെ കൂടി ബാധ്യതയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോട്ടയം സിഎസ്‌ഐ റിട്രീറ്റ് സെന്ററില്‍ നടക്കുന്ന മഹിളാസംഘം സംസ്ഥാന നേതൃക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. രാഷ്ട്രീയ കാരണങ്ങളും  ഇക്കൂട്ടത്തില്‍ ഉണ്ടാവാം. ഇത്തരം അതിക്രമങ്ങള്‍ ഒഴിവാക്കാനും സ്ത്രീസുരക്ഷയും പ്രാതിനിധ്യവും ഒഴിവാക്കാനും അവരെ പൊതുസമൂഹത്തിന്റെ മുന്‍നിരയിലേക്കെത്തിക്കാന്‍  ശ്രമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യയില്‍ സമ്പന്നരും പട്ടിണിവര്‍ഗങ്ങളും ഒരുപോലെ വളര്‍ന്നു. പുതിയ ഘട്ടത്തില്‍ ധനകാര്യസ്ഥാപനങ്ങളെ ഉപയോഗിച്ചും പുതിയ സാമ്പത്തിക നയം നടപ്പാക്കിയും ആര്‍ത്തികൂടിയ മുതലാളിവര്‍ഗം രാജ്യത്ത് പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തെയാണ് സൃഷ്ടിച്ചത്. ഇതില്‍ ഏറെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ സ്ത്രീകളായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സമ്മേളനത്തില്‍ മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് കമല സദാനന്ദന്‍ അധ്യക്ഷയായിരുന്നു. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ സെമിനാറും നടന്നു. ക്യാംപ് ഇന്നു സമാപിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക