|    Jul 16 Mon, 2018 6:48 am
FLASH NEWS
Home   >  National   >  

സ്ത്രീ വിരുദ്ധ ഗാനത്തെ വിമര്‍ശിച്ച വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് ബലാത്സംഗ ഭീഷണി

Published : 18th September 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: സ്ത്രീ വിരുദ്ധ ഗാനത്തെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് ബലാത്സംഗ ഭീഷണി. ഇംഗ്ലീഷ് ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ക്വിന്റിലെ മാധ്യമ പ്രവര്‍ത്തക ദീക്ഷ ശര്‍മ്മയ്ക്കാണ് ഭീഷണി.യുട്യൂബര്‍ ഓംപ്രകാശ് മിശ്രയുടെ ‘ബോല്‍ ന ആന്റി ആവോ ക്യാ’ എന്ന ഗാനത്തിനെതിരെ വാര്‍ത്ത നല്‍കിയതിന് പിന്നാലെയാണ് തനിക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതെന്ന് ദീക്ഷ പറഞ്ഞു. ഓണ്‍ലൈന്‍ വഴിയും വാട്‌സ്ആപ് വഴിയുമാണ് ഭീഷണി മുഴക്കുന്നത്. ഗൗരി ലങ്കേഷിനെപ്പോലെ തന്നെയും കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നാണ് ഇവര്‍ ഭീഷണിപ്പെടുത്തുന്നതെന്നും ദീക്ഷ പറഞ്ഞു.
‘ബോല്‍ ന ആന്റി ആവോ ക്യാ’ എന്ന ഗാനം സ്ത്രീവിരുദ്ധമാണെന്ന് ദീക്ഷ പറഞ്ഞിരുന്നു. പാട്ടിനെ കുറിച്ച് യുട്യൂബിന് പരാതി നല്‍കണമെന്ന് പ്രേക്ഷകരോട് തന്റെ പരിപാടിയിലൂടെ ദീക്ഷ ആഹ്വാനവും ചെയ്തു. ഇതിന് പിന്നാലെ ഗാനം യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss