|    Feb 25 Sun, 2018 9:22 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

സ്ത്രീ മുന്നേറ്റങ്ങള്‍ക്കു കൂട്ടായ്മകള്‍ ഉയരണം: ലുബ്‌ന മന്‍സാഹ്

Published : 16th January 2017 | Posted By: fsq

 

മലപ്പുറം: സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും സ്ത്രീസമൂഹത്തിനും പിന്നാക്ക ദലിത് വിഭാഗങ്ങള്‍ക്കും അര്‍ഹിക്കുന്ന പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് നാഷനല്‍ വിമന്‍സ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി ലുബ്‌ന മന്‍സാഹ്. നാഷനല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന പ്രതിനിധിസംഗമം പുത്തനത്താണി മലബാര്‍ ഹൗസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിലൂടെ മാത്രമേ മുന്‍ഗാമികള്‍ സ്വപ്‌നം കണ്ട പൂര്‍ണ സ്വാതന്ത്ര്യം കരകതമാവുകയുള്ളൂവെന്നും അതിനായി സ്ത്രീ കൂട്ടായ്മകള്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്നും  അവര്‍ ആഹ്വാനംചെയ്തു. രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി രാജ്യത്തെ കലാപകലുഷിതമാക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസിന്റെ അജണ്ടകള്‍ നടപ്പാക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന മോദി ഭരണകൂടമാണെന്നതാണ്. വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ജനജീവിതം ദുസ്സഹമാക്കിയ മോഡി സര്‍ക്കാര്‍ നോട്ട് നിരോധനത്തിലൂടെ രാജ്യത്തു സാമ്പത്തിക അടിയന്തരാവസ്ഥ അടിച്ചേല്‍പിക്കുകയും പുരോഗതിയിലേക്കു കുതിച്ചുകൊണ്ടിരുന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ പതിറ്റാണ്ടുകള്‍ പുറകിലോട്ട് തള്ളിവിടുകയുമാണു ചെയ്തതെന്നും ലുബ്‌ന കുറ്റപ്പെടുത്തി.ശനി ഞായര്‍ ദിവസങ്ങളിലായി നടന്ന പ്രതിനിധിസഭയില്‍ സംസ്ഥാന പ്രസിഡന്റ് എല്‍ നസീമ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം ഹബീബ റിപോര്‍ട്ട് അവതരിപ്പിച്ചു.പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ്, സെക്രട്ടറി ബി നൗഷാദ്, ഖജാഞ്ചി സി പി മുഹമ്മദ് ബഷീര്‍, ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുറഹ്മാന്‍ ബാഖവി, പത്രപ്രവര്‍ത്തകന്‍  നിസാര്‍ ഹര്‍ഷദ് നദ്‌വി, സക്കീന നാസര്‍, കെ കെ റെയ്ഹാനത്ത് എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. റുഖിയ ബീഗം സ്വാഗതവും ഷാഹിന നന്ദിയും പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss