|    Sep 26 Wed, 2018 12:13 pm
FLASH NEWS

സ്ത്രീ പീഡകര്‍ സര്‍ക്കാരിനെ കയ്യാമം വെച്ചിരിക്കുന്നു: എസ്ഡിപിഐ

Published : 11th September 2018 | Posted By: kasim kzm

കൊച്ചി: സ്ത്രീപീഡകരെ കയ്യാമം വെക്കും എന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന സര്‍ക്കാരിനെ സ്ത്രീപീഡകര്‍ കയ്യാമം വെച്ചിരിക്കുകയാണെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി സുല്‍ഫിക്കര്‍ അലി പറഞ്ഞു. നീതിക്കുവേണ്ടി കന്യാസ്ത്രീകള്‍ക്ക് വരെ തെരുവില്‍ സമരം ചെയ്യേണ്ട അവസ്ഥയിലേക്ക് ഇടതുപക്ഷ ഭരണം കേരളത്തെ കൊണ്ടെത്തിച്ചു. ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് സമീപം സമരം ചെയ്യുന്ന കന്യാസ്ത്രീകളുടെ സമരപ്പന്തല്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ്് അജ്മല്‍ കെ മുജീബ്, ജില്ലാ ട്രഷറര്‍ സുധീര്‍ ഏലൂക്കര, ജില്ലാ സെക്രട്ടേറിയറ്റംഗം വി എം ഫൈസല്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ റഷീദ് എടയപ്പുറം, നാസര്‍ എളമന, ഷാനവാസ് പുതുക്കാട്, ഷിജു ബക്കര്‍, ഷിഹാബ് പടന്നാട്ട് എന്നിവര്‍ സമരപന്തല്‍ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു. വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥന പ്രസിഡന്റ് റൈഹാത്ത് ടീച്ചറും ജില്ലാപ്രസിഡന്റ് ഇര്‍ഷാന ഷനോജും സുനിത നിസാറും സമരപന്തലിലെത്തി ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. എസ്ഡിപിഐ എറണാകുളം മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ സമരപ്പന്തലിലെത്തി അഭിവാദ്യങ്ങള്‍ അര്‍പിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss