|    Jan 22 Sun, 2017 9:36 am
FLASH NEWS

സ്ത്രീ, ദലിത് പീഡനങ്ങള്‍ക്കെതിരേ നാടകവുമായി മനോജ് കാന

Published : 30th September 2016 | Posted By: Abbasali tf

കോഴിക്കോട്: സ്ത്രീ, ദലിത് പീഡനങ്ങള്‍ക്കെതിരേ പ്രതിഷേധവുമായി പ്രശസ്ത നാടക പ്രവര്‍ത്തകനും സംവിധായകനുമായ മനോജ് കാനയും സംഘവും തെരുവു നാടകവുമായി കോഴിക്കോട്ടെത്തി. വര്‍ത്തമാന ഇന്ത്യയില്‍ സ്ത്രീകളും ദലിതരും ദരിദ്രരുമുള്‍പ്പെടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ നേരിടുന്ന കടുത്ത പീഡനങ്ങളും അവരുടെ അതിജീവനത്തിനായുള്ള നിലവിളികളും പ്രശ്‌നവല്‍ക്കരിക്കുന്നതാണ് നാടകം. അമീബ, ചായില്യം എന്നീ ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത മനോജ് കാനയും ഒരു സംഘം നാടക പ്രവര്‍ത്തകരുമാണ് പ്ലീസ് യുവര്‍ ഓണര്‍ എന്ന തെരുവുനാടകം അവതരിപ്പിച്ചത്. സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജുഡീഷ്യറിയും ഭരണകൂടവും സ്വീകരിക്കുന്ന പക്ഷപാതിത്തം നാടകം വെളിച്ചത്തു കൊണ്ടുവരുന്നുണ്ട്. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നൂറ കണക്കിനാളുകളാണ് നാടകം കാണാനെത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക