|    Jan 19 Thu, 2017 1:50 am
FLASH NEWS

സ്ത്രീസുരക്ഷയ്ക്ക് പിങ്ക് പട്രോള്‍; മുഖ്യമന്ത്രി ഫഌഗ് ഓഫ് ചെയ്തു: സഹായത്തിനും വിവരങ്ങള്‍ക്കും 1515

Published : 17th August 2016 | Posted By: SMR

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ കണ്ടെത്തി തടയുന്നതിന് അത്യാധുനിക സാങ്കേതികസംവിധാനങ്ങളുള്ള വാഹനങ്ങളില്‍ പര്യടനം നടത്തുന്ന കേരള പോലിസിന്റെ പിങ്ക് പട്രോളിങ് പ്രവര്‍ത്തനം ആരംഭിച്ചു.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം നഗരപരിധിയിലാണു പ്രവര്‍ത്തനം. കനകക്കുന്നില്‍ നടന്ന ഔപചാരിക ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും പത്‌നി കമല വിജയനും ചേര്‍ന്ന് പട്രോളിങ് വാഹനങ്ങള്‍ ഫഌഗ് ഓഫ് ചെയ്തു. ഡ്രൈവര്‍ ഉള്‍പ്പെടെ വനിതാ പോലിസുകാരാകും പട്രോളിങ് വാഹനത്തില്‍ ഉണ്ടായിരിക്കുക. സഹായംതേടിയുള്ള ഫോണ്‍കോള്‍ വന്നാല്‍ ജിഐഎസ്-ജിപിഎസ് സംവിധാനം ഉപയോഗിച്ച് സ്ഥലം കണ്ടെത്തി വേഗത്തില്‍ പോലിസ് സഹായം എത്തിക്കുന്നതിനു സാധിക്കുന്ന സോഫ്റ്റ്‌വെയറാണ് വാഹനത്തില്‍ ഉപയോഗിക്കുന്നത്. പിങ്ക് പട്രോള്‍ സഹായത്തിനും വിവരങ്ങള്‍ അറിയിക്കുന്നതിനും 1515 എന്ന നമ്പറിലേക്ക് വിളിക്കാം.
ജില്ലാ പോലിസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പിങ്ക് പട്രോള്‍ കണ്‍ട്രോള്‍ റൂമില്‍ അതിക്രമങ്ങള്‍ സംബന്ധിച്ചും സരുക്ഷ സംബന്ധിച്ചും ലഭിക്കുന്ന വിവരങ്ങള്‍ ഉടന്‍ പിങ്ക് പട്രോള്‍ വാഹനങ്ങള്‍ക്കു കൈമാറും. ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിനുള്ള സംവിധാനങ്ങള്‍ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. ചടങ്ങില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, എഡിജിപിമാരായ ബി സന്ധ്യ, ആര്‍ ശ്രീലേഖ, ഐജി മനോജ് എബ്രഹാം, ചലച്ചിത്രതാരം മമ്ത മോഹന്‍ദാസ്, ബാസ്‌കറ്റ്‌ബോള്‍ താരം ദീപ അന്ന ജോസ് പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക