|    Jan 24 Tue, 2017 12:37 am

സ്ത്രീസുരക്ഷയ്ക്ക് പിങ്ക് പട്രോളുമായി കേരളാ പോലിസ്

Published : 14th August 2016 | Posted By: SMR

തിരുവനന്തപുരം: പഴുതുകളില്ലാത്ത സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ പുതിയ സംവിധാനവുമായി കേരള പോലിസ്. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ കണ്ടെത്തി തടയുന്നതിന് പിങ്ക് പട്രോള്‍ സംവിധാനം നാളെ മുതല്‍ നിലവില്‍വരും. തുടക്കമെന്ന നിലയില്‍ തിരുവനന്തപുരം സിറ്റിയിലാണ് നാളെ പദ്ധതി ആരംഭിക്കുന്നത്. നാളെ വൈകീട്ട് 5.45ന് കനകക്കുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
ജില്ലാ പോലിസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പിങ്ക് പട്രോള്‍ കണ്‍ട്രോള്‍ റൂമില്‍ അതിക്രമങ്ങള്‍ സംബന്ധിച്ചും സുരക്ഷ സംബന്ധിച്ചും ലഭിക്കുന്ന വിവരങ്ങള്‍ ഉടനടി പിങ്ക് പട്രോള്‍ വാഹനങ്ങള്‍ക്ക് കൈമാറുകയും തുടര്‍ന്ന് എത്രയും വേഗം പിങ്ക് പട്രോളിന്റെ സേവനം ലഭ്യമാക്കുകയുമാണ് ഉദ്ദേശ്യം. പിങ്ക് പട്രോള്‍ സഹായത്തിനും വിവരങ്ങള്‍ അറിയിക്കാനും 1515 എന്ന നമ്പരിലേക്ക് വിളിക്കാം.
ഇതുകൂടാതെ പൊതുസ്ഥലങ്ങളിലും സ്‌കൂള്‍, കോളജ്, ഓഫിസുകള്‍ ലേഡീസ് ഹോസ്റ്റലുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലും സംഘം പട്രോളിങ് നടത്തും. സ്ത്രീകളെ/പെണ്‍കുട്ടികളെ പിന്‍തുടര്‍ന്ന് ശല്യം ചെയ്യല്‍, സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് ലഹരിമരുന്ന് വില്‍പന തുടങ്ങിയവ തടയുന്നതിന് പിങ്ക് പട്രോള്‍ പ്രത്യേക ശ്രദ്ധ ചെലുത്തും. പൂര്‍ണമായും വനിതാ പോലിസ് ഓഫിസര്‍മാരാണ് പിങ്ക് പട്രോള്‍ കൈകാര്യം ചെയ്യുന്നത്. സി-ഡാക്കിന്റെ സാങ്കേതിക സഹായത്തോടെയാണ് പിങ്ക് പട്രോളിന്റെ പ്രവര്‍ത്തനം. ജിഐഎസ്-ജിപിഎസ് സംവിധാനം ഉപയോഗിച്ച് പരാതി ലഭിച്ച സ്ഥലം കണ്ടെത്തുന്നതിന് സഹായകമായ സോഫ്റ്റ്‌വെയറാണ് ഇതിനായി ഉപയോഗിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക