|    Mar 25 Sat, 2017 5:46 am
FLASH NEWS

സ്ത്രീസംഘടനകള്‍ നാളെ കരിദിനം ആചരിക്കും

Published : 6th May 2016 | Posted By: SMR

കൊച്ചി: ജിഷയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സ്ത്രീപക്ഷ സംഘടനകള്‍ സംസ്ഥാനത്ത് നാളെ കരിദിനമായി ആചരിക്കുന്നു. കള്‍ചറല്‍ അക്കാദമി ഫോര്‍ പീസ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് സ്ത്രീ സംഘടനകള്‍ കരിദിനം ആചരിക്കുന്നത്.
വൈകീട്ട് 4ന് എറണാകുളം മറൈന്‍ഡ്രൈവില്‍ നിന്നാരംഭിക്കുന്ന റാലിയില്‍ പ്രമുഖര്‍ പങ്കെടുക്കുമെന്ന് കള്‍ച്ചറല്‍ അക്കാദമി ഫോര്‍ പീസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജിഷയ്ക്കും കുടുംബത്തിനും നീതി ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അവര്‍ പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി അതത് പ്രദേശങ്ങളില്‍ സമ്മേളനങ്ങളും റാലിയും സംഘടിപ്പിക്കുമെന്നും കള്‍ചറല്‍ അക്കാദമി ഫോര്‍ പീസ് ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ കള്‍ച്ചറല്‍ അക്കാദമി ഫോര്‍ പീസ് ചെയര്‍പേഴ്‌സണ്‍ ബീന സെബാസ്റ്റ്യന്‍, ജസ്റ്റിസ് ഫോര്‍ ജിഷ കണ്‍വീനര്‍ ലൈല റഷീദ്, ഡിഫ്‌ന, ഗോപിക പങ്കെടുത്തു.

(Visited 66 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക