|    Jul 16 Mon, 2018 10:27 am

സ്ത്രീയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചെന്ന്

Published : 20th September 2017 | Posted By: fsq

 

തൊടുപുഴ: സ്ത്രീയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി വധിക്കാന്‍ ശ്രമിച്ചെന്നു പരാതി. കരിമണ്ണൂരില്‍ റ്റീ ഷോപ്പ് നടത്തുന്ന ചക്കാലക്കല്‍ റോസ്്‌ലിനാണ് പരിക്കേറ്റത്. സംഭവത്തില്‍ കരിമണ്ണൂര്‍ സ്വദേശി നെല്‍സനെതിരേ റോസ്്‌ലിന്‍ പോലിസില്‍ പരാതി നല്‍കി. ഓണ്‍ലൈന്‍ മാര്‍ക്കറ്റ് ബിസിനസുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇത് സംബന്ധിച്ച് ചൊവ്വാഴ്ചയും തര്‍ക്കമുണ്ടാവുകയും തന്റെ ദേഹത്തും റോസ്്‌ലിന്റെ ദേഹത്തും പെട്രോള്‍ ഒഴിക്കുകയുമായിരുന്നു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ നെല്‍സനെ ബലപ്രയോഗത്തിലൂടെ പിടിച്ചു മാറ്റി. തുടര്‍ന്ന് റോസ്്‌ലിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss