|    Jan 18 Wed, 2017 7:17 am
FLASH NEWS

സ്ത്രീയെ ആക്രമിച്ച കേസില്‍ യുവാവ് കോടതിയില്‍ കീഴടങ്ങി

Published : 7th October 2016 | Posted By: Abbasali tf

നാദാപുരം: ഇടവഴിയില്‍ വെച്ച് സ്ത്രീയെ അക്രമിക്കുകയും അപമാനിക്കുകയും ചെയ്‌തെന്ന കേസില്‍ ഒളിവില്‍ പോയ യുവാവ് കോടതിയില്‍ കീഴടങ്ങി. പുറമേരി നിടുംമ്പറങ്കണ്ടി പ്രജീഷ്(28)ആണ് നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.കഴിഞ്ഞ മാസം പുറമേരി നിടുംമ്പറങ്കണ്ടി ഇടവഴിയില്‍ വെച്ച് കൊടോളി ഖദീജ(50)യെ തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നാണ് പരാതി. തലക്ക് സാരമായി പരിക്കേറ്റ ഖദീജ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഏറെ കാലം ചികില്‍സയിലായിരുന്നു. പ്രതിയെ കേസന്യേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ സംരക്ഷിക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞ ആഴ്ച ലീഗിന്റെ നേത്യത്വത്തില്‍ പുറമേരിയില്‍ പ്രകടനം നടത്തിയിരുന്നു. ലീഗ് നേത്യത്വം ശക്തമായ സമരങ്ങള്‍ നടത്താന്‍ തീരുമാനിച്ച ഘട്ടത്തിലാണ് പ്രതി കോടതിയില്‍ കീഴടങ്ങിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക