|    Jul 25 Tue, 2017 10:22 am
FLASH NEWS
Home   >  National   >  

സ്ത്രീയും പുരുഷനും തമ്മില്‍ ഹസ്തദാനം ചെയ്യുന്നത് തെറ്റെന്ന് ബിജെപി മന്ത്രി

Published : 30th August 2016 | Posted By: mi.ptk

oma-prakash-01

ന്യൂഡല്‍ഹി: എതിര്‍ ലിംഗത്തില്‍ പെട്ടവര്‍ക്ക് ഹസ്തദാനം നല്‍കുന്നത് ഭാരതത്തിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് ബിജെപി മന്ത്രി. സ്ത്രീയും പുരുഷനും തമ്മില്‍ ഹസ്തദാനം നല്‍കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും  ഉത്തര്‍പ്രദേശ് ടൂറിസം മന്ത്രി ഓംപ്രകാശ് സിങ് പറഞ്ഞു.
ഇന്ത്യയുടെ സംസ്‌കാരം വ്യത്യസ്തമാണെന്നും എതിര്‍ലിംഗത്തില്‍പെട്ടവര്‍ ഹസ്തദാനം ചെയ്യുന്നത് തെറ്റായാണ് ഇവിടെ പരിഗണിക്കുന്നതെന്നും ഓം പ്രകാശ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെത്തുന്ന വിദേശികളായ വനിതകള്‍ ഇറക്കം കുറഞ്ഞ പാവാടകള്‍ ധരിക്കരുതെന്നും രാത്രി പുറത്തിറങ്ങി നടക്കരുതെന്നുമുള്ള കേന്ദ്രമന്ത്രി മഹേഷ് ശര്‍മയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഓം പ്രകാശ് സിങിന്റെ പരാമര്‍ശം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക