|    Jun 26 Mon, 2017 4:10 pm
FLASH NEWS

സ്ത്രീയില്‍നിന്ന് കള്ളനോട്ടുകള്‍ കണ്ടെത്തിയ സംഭവം; അന്വേഷണം കുഴല്‍പണ ഇടപാടു കേന്ദ്രങ്ങളിലേക്ക്

Published : 17th November 2016 | Posted By: SMR

കൊണ്ടോട്ടി: ബാങ്കില്‍ പണം നിക്ഷേപിക്കാനെത്തിയ സ്ത്രീയില്‍ നിന്ന് കള്ളനോട്ടുകള്‍ പിടികൂടിയ സംഭവത്തില്‍ കള്ളപ്പണ-കുഴല്‍പ്പണ വിതരണക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം. നെടിയിരുപ്പ് കൊട്ടൂക്കര വടക്കേതൊടി മറിയുമ്മ(60)യില്‍ നിന്നാണ് കഴിഞ്ഞ ശനിയാഴ്ച ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ പണം പരിശോധിക്കുന്നതിനിടെ  37,000 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തിയത്. 1000 രൂപയുടെ 37  കള്ളനോട്ടുകളാണ് കണ്ടെത്തിയിരുന്നത്. സംഭവത്തില്‍ പിടിയിലായ സ്്ത്രീക്ക് കേസില്‍ പ്രത്യക്ഷത്തില്‍ ബന്ധമില്ല. കള്ളനോട്ട് ആണെന്നറിയാതെയാണ് ഇവര്‍ ബാങ്കിലെത്തിയത്. റിമാന്‍ഡിലായ ഇവര്‍ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലാണ്. കുഴല്‍പ്പണ വിതരണക്കാര്‍, കള്ളപ്പണക്കാര്‍ എന്നിവടങ്ങളില്‍ നിന്നെത്തിയതാണ് കള്ളനോട്ടുകളെന്ന് പോലിസ് വിലയിരുത്തല്‍. കുഴല്‍പ്പണക്കാര്‍ കള്ളനോട്ടുകള്‍ കുറഞ്ഞ രീതിയിലാണ് ഇടകലര്‍ത്താറുള്ളത്. രണ്ടുമാസം മുമ്പ് കൊണ്ടോട്ടി പോലിസ് പിടികൂടി 15 ലക്ഷം രൂപയില്‍ നിന്ന് 13,000 രൂപയുടെ കള്ളനോട്ടുകളാണ് കണ്ടെത്തിയത്. എന്നാല്‍, സ്ത്രീയില്‍ നിന്ന് 37,000 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തിയതോടെയാണ് കള്ളപ്പണക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിക്കാന്‍ പോലിസ് തീരുമാനിച്ചത്. വിദേശത്തുള്ള മകന്‍ വീടിന്റെ പ്രവൃത്തികള്‍ക്കായി കുഴല്‍പ്പണമായി അയച്ചുതന്നതാണ് പിടക്കപ്പെട്ട പണമെന്ന് സ്ത്രീ പോലിസിന്റെ ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് കുഴല്‍പ്പണം എത്തിച്ചവരെക്കുറിച്ച്  പോലിസ് അന്വേഷണം ആരംഭിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക