|    Nov 15 Thu, 2018 8:01 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

സ്ത്രീപീഡനങ്ങള്‍ റഷ്യന്‍ ലോകകപ്പിന് മങ്ങലേല്‍പിക്കുന്നു

Published : 10th July 2018 | Posted By: kasim kzm

ജാസ്മിന്‍  പി  കെ
വീണ്ടും ഒരു ലോകകപ്പിന്റെ ആരവങ്ങള്‍ കെട്ടടങ്ങാനൊരുങ്ങുന്നു. പല തലത്തി ലും സ്ത്രീകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധിക്കപ്പെട്ടതായിരുന്ന 2018 ലെ റഷ്യന്‍ കാല്‍പ്പന്താരവം. അതേസമയം തന്നെ വനിതകള്‍ക്കെതിരായ ആക്രമണങ്ങളിലൂടെ റഷ്യ ന്‍ ലോകകപ്പിന്റെ പൊലിമയ്ക്കും മങ്ങലേല്‍ക്കുകയാണ്.
സ്ത്രീകളുടെ പങ്കാളിത്തത്തില്‍ എടുത്തുപറയാവുന്നതായിരുന്നു ഈ ലോകകപ്പ്. ബ്രിട്ടിഷ് സ്‌പോര്‍ട്‌സ് ലേഖികയായ വിക്കി സ്പാര്‍ക്‌സ്, ജര്‍മന്‍ കമന്റേറ്ററായ ക്ലൗഡിയ ന്യൂമാന്‍ എന്നീ വനിതകള്‍ അവരുടെ രാജ്യത്തു നിന്നുതന്നെ ആദ്യമായി ലോകകപ്പില്‍ കമന്ററി പറയാനെത്തിയ വനിതകളായി ചരിത്രം കുറിച്ചു. കൂടാതെ ആയിരക്കണക്കിന് ഇറാനിയന്‍ വനിതകള്‍ 1979നു ശേഷം ആദ്യമായി മല്‍സരം നടന്ന സ്‌റ്റേഡിയത്തില്‍ തങ്ങളുടെ ടീമിന്റെ കളി കാണാനെത്തി. അതോടൊപ്പം സ്‌പെയിനുമായുള്ള ഇറാന്റെ മല്‍സരം രാജ്യതലസ്ഥാനമായ തെഹ്‌റാനിലെ സ്റ്റേഡിയത്തില്‍ ഒരുക്കിയ തല്‍സമയ സ്‌ക്രീനിലൂടെ 38 വര്‍ഷത്തിനു ശേഷം ഇറാനിയന്‍ വനിതകള്‍ ആസ്വദിക്കുകയും ചെയ്തു. ലോകകപ്പ് വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുന്ന വനിതാ മാധ്യമപ്രവര്‍ത്തകരുടെ എണ്ണത്തിലും ഇത്തവണ വര്‍ധനയുണ്ടായി.
എന്നാല്‍, ഒരു മാസം നീണ്ടുനിന്ന ലോകകപ്പില്‍ വനിതാ പങ്കാളിത്തം കൂടുന്നതിനനുസരിച്ച് ലൈംഗിക ഉപദ്രവങ്ങളും ലിംഗവിവേചനത്തെക്കുറിച്ചുള്ള വാര്‍ത്തകളും വര്‍ധിക്കുന്നത് ആശങ്കയുണര്‍ത്തുന്നതാണ്. നേതൃത്വത്തിലുള്ള സ്ത്രീകളുടെ എണ്ണത്തില്‍ തുടങ്ങി, ലോകകപ്പ് പരസ്യങ്ങളില്‍ സ്ത്രീകളെ ചിത്രീകരിക്കുന്ന രീതി, പൊതുബോധ സൗന്ദര്യ സങ്കല്‍പങ്ങളെ തൃപ്തി പ്പെടുത്താനെന്നോണം കാണികള്‍ക്കിടയില്‍ നിന്നു സുന്ദരികളായ സ്ത്രീകളെ ക്ലോസ്അപ് ചെയ്ത് കാണിക്കുന്ന കാമറക്കണ്ണുകള്‍, സ്റ്റേഡിയങ്ങള്‍ക്കകത്തെ സ്ത്രീകളുടെ ശൗചാലയങ്ങളുടെ എണ്ണത്തില്‍ വരെ ഈ വിവേചനം ദൃശ്യമാണ്.
സ്ത്രീകളെ വസ്തുവല്‍ക്കരിക്കുന്നതിലപ്പുറമായി ഒന്നും തന്നെ ഇവയൊന്നും ചെയ്യുന്നില്ലെന്ന് അ ല്‍ജസീറ ചൂണ്ടിക്കാട്ടുന്നു. കൊളംബിയന്‍ റിപോര്‍ട്ടറായ ജൂലിയത്ത് ഗോ ണ്‍സാല്‍വസിനെ റിപോര്‍ട്ടിങ് ചെയ്തുകൊണ്ടിരിക്കെ ലൈംഗികമായി ഉപദ്രവിച്ചതിനു ലോകം മുഴുവന്‍ സാക്ഷികളായതാണ്. ലോകകപ്പ് റിപോര്‍ട്ട് ചെയ്യാനെത്തിയ പല വനിതാ മാധ്യമപ്രവര്‍ത്തകരും തങ്ങള്‍ ലൈംഗിക ഉപദ്രവങ്ങള്‍ക്കിരയായതായി പറയുന്നുണ്ട്. റിപോര്‍ട്ട് ചെയ്യാനെത്തിയ 16,000ഓളം അംഗീകൃത മാധ്യമപ്രവര്‍ത്തകരില്‍ 14 ശതമാനം വനിതകളുണ്ടായിരിക്കെയാണിത്.
ടിവി ഗ്ലോബോയുടെ റിപോര്‍ട്ടറായ ജൂലിയസ് ഗ്യുമാറസ് സെനഗല്‍-ജപ്പാന്‍ മാച്ച് റിപോര്‍ട്ട് ചെയ്യുന്നതിനിടെ ആരാധകര്‍ അതിക്രമിച്ചു കയറിപ്പിടിക്കാനും ചുംബിക്കാ നും ശ്രമിച്ചിരുന്നു. ഇവയൊന്നും ലോകകപ്പില്‍ ആദ്യമായി സംഭവിക്കുന്നതല്ല. 2014ലെ ബ്രസീലില്‍ നടന്ന ലോകകപ്പിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ക്കെതിരേ ‘അവളെ ജോലി ചെയ്യാന്‍ അനുവദിക്കുക’യെന്ന പേരില്‍ കാംപയിന്‍ പോലും നടന്നിരുന്നു. നാലു വര്‍ഷത്തിനിപ്പുറവും ഇതേ രീതി തന്നെയാണ് എ ന്നത് ഞെട്ടിക്കുന്നതാണെന്നാണ് വനിതാ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss