|    Sep 22 Sat, 2018 12:33 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സ്ത്രീപീഡനം: ആണ്‍മക്കളെ ഉത്തരവാദിത്തം ഉള്ളവരാക്കണം; മോദി

Published : 25th April 2018 | Posted By: kasim kzm

മണ്ട്‌ല: ബലാല്‍സംഗത്തിനെതിരേ സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നെങ്കിലും പെണ്‍കുട്ടികളെ കുടുംബങ്ങള്‍ ബഹുമാനിക്കണമെന്നും അവര്‍ക്കു സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിന് ആണ്‍മക്കളെ കൂടുതല്‍ ഉത്തരവാദികളാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനു വേണ്ടി സാമൂഹിക പ്രസ്ഥാനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്കു വധശിക്ഷ ഉറപ്പ് നല്‍കുന്ന ഓര്‍ഡിനന്‍സാണ് കേന്ദ്രം പുറപ്പെടുവിച്ചത്. ആണ്‍മക്കളെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കുകയും വേണം. എന്നാല്‍ പെണ്‍മക്കളുടെ സുരക്ഷ വലിയ ബുദ്ധിമുട്ടുള്ള ദൗത്യമാവില്ല- അദ്ദേഹം പറഞ്ഞു. മണ്ട്‌ല ജില്ലയിലെ രാംനഗറില്‍ നടന്ന ദേശീയ പഞ്ചായത്ത്‌രാജ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss