|    Jul 28 Fri, 2017 2:37 pm
FLASH NEWS

സ്ത്രീധന രഹിത വാട്‌സ് ആപ്പ് കൂട്ടായ്മയില്‍ ജസീലയ്ക്ക് മംഗല്യഭാഗ്യം

Published : 26th September 2016 | Posted By: SMR

പാലക്കാട്: വിവാഹം ഒരു സ്വപ്‌നമാണെന്നു കരുതി കഴിച്ചുകൂട്ടിയ ജസീലയുടെ ജീവിതത്തിലേക്ക് താങ്ങും തണലുമായി അമീന്‍ എത്തി. നിര്‍ദനയായ പാലക്കാട് കുന്നത്തൂര്‍മേട് ഖാജാ ഹുസൈന്റെ മകള്‍ ജസീലക്കാണ് സ്ത്രീധന രഹിത സമൂഹ വാട്‌സാപ്പ് കൂട്ടായ്മയിലൂടെ പുതുജീവിതത്തിന് കൈത്താങ്ങായത്.
മലപ്പുറം തിരൂരങ്ങാടി ചന്തപ്പടിയില്‍ കൊക്കപ്പറമ്പ് വീട്ടില്‍ കെ പി മുസ്തഫയുടെ മകന്‍ അമീനാണ് യുവതലമുറയ്ക്ക് മാതൃകയായി ജസീലയെ ജീവിതസഖിയാക്കിയത്. വധുവിന് ആവശ്യമായ വസ്ത്രവും സ്വര്‍ണവും നല്‍കി വിവാഹ ദിവസം ഭക്ഷണവും സൗകര്യവും ഒരുക്കി നിറസാന്നിധ്യമായിരുന്നു എസ്ആര്‍എസിന്റെ പ്രവര്‍ത്തകര്‍. വധൂഗൃഹത്തിന് സമീപമുള്ള ഓഡിറ്റോറിയത്തിലായിരുന്നു നിക്കാഹ്. സമൂഹത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന സ്ത്രീധനമെന്ന മഹാവിപത്തിനെ തുടച്ചു നീക്കുന്നതിനായി മൂന്നു മാസം മുമ്പ് രൂപീകരിച്ച സ്ത്രീധന രഹിത സമൂഹ വാട്‌സാപ്പ് കൂട്ടായ്മ ഇന്ന് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിച്ചുവരികയാണ്.
വിവാഹച്ചടങ്ങിന് സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍വര്‍ഷ ഷംസു, എറണാകുളം ജില്ലാ പ്രസിഡന്റ്, അഷ്‌റഫ് ആലുവ, ഖജാഞ്ചി റഷീദ് വലിയപറമ്പ്, പാലക്കാട് ജില്ലാ സെക്രട്ടറി ഇസ്ഹാഖ്, ജോയിന്റ് സെക്രട്ടറി ഷൗക്കത്തലി, എക്‌സിക്യൂട്ടീവ് അംഗം ബാബു ഒറ്റപ്പാലം, വനിതാ സോഷ്യല്‍ വര്‍ക്കര്‍മാരായ ബീന, സൈനബ നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക