|    Jul 24 Mon, 2017 6:21 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സ്ത്രീധന പീഡനം:രാധേമായ്ക്ക് മുന്‍കൂര്‍ ജാമ്യം

Published : 9th October 2015 | Posted By: swapna en

മുംബൈ: സ്ത്രീധന പീഡനക്കേസില്‍ ആള്‍ദൈവം രാധേമായ്ക്ക് ബോംബെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം. രാധേമായുടെ അഭിഭാഷകന്‍, മുംബൈ പോലിസ്, രാധാമായ്‌ക്കെതിരേ പരാതി നല്‍കിയ യുവതി എന്നിവരുടെ വാദം കേട്ടതിനുശേഷമാണ് ജസ്റ്റിസ് രേവതി മോഹിത് ദേരേ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

പരാതി അന്വേഷിക്കുന്ന കാണ്ടിവാലി പോലിസ് വിളിക്കുമ്പോള്‍ ഹാജരാവണമെന്ന് കോടതി നിര്‍ദേശിച്ചു. രാധേമാ എന്നു വിളിക്കപ്പെടുന്ന സുവീന്ദര്‍ കൗറിനെ അറസ്റ്റ് ചെയ്യരുതെന്ന് കഴിഞ്ഞ ആഗസ്ത് 14ന് കോടതി ഉത്തരവിട്ടിരുന്നു. ആഗസ്ത് 13ന് രാധേമാ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. 32വയസ്സുകാരിയെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കാന്‍ ബന്ധുക്കളെ പ്രേരിപ്പിച്ചുവെന്നാണ് രാധേമായ്‌ക്കെതിരായ കേസ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക