സ്ത്രീത്വത്തെ അപമാനിച്ച അധ്യാപകനെ പുറത്താക്കണം: എം സി സക്കീര്‍
Published : 19th March 2018 | Posted By: kasim kzm
കോഴിക്കോട്: ഫറൂഖ് കോളജിലെ വിദ്യാര്‍ഥിനികളുടെ വസ്ത്ര ധാരണാ രീതിയെ കുറിച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ച ട്രൈനിങ് കോളജ് പ്രന്‍സിപ്പലിനെ പുറത്താക്കാന്‍ മാനേജ്മെന്റ് തയ്യാറാവണമെന്ന് കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് എം സി സക്കീര്‍ ആവശ്യപ്പെട്ടു.
വിദ്യാര്‍ഥിനികളുടെ വസ്ത്ര സ്വാതന്ത്ര്യത്തിന്േമലുള്ള ഇത്തരത്തിലുള്ള നിരീക്ഷണം അധ്യാപക സമൂഹത്തിനു നിരക്കാത്തതാണ്. മൂല്യബോധമുള്ള സമൂഹത്തെ ഉണ്ടാക്കിയെടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കേണ്ടത് അധ്യാപകരാണ്.
ചില വ്യക്തികളില്‍ നിന്നുണ്ടായ തെറ്റിനു കോളജ് മാനേജ്മെന്റിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന എസ്എഫ്ഐ നിലപാട് കാപട്യമാണ്. മുസലിം മാനേജ്മെന്റിന്റെ കോളജിലുണ്ടാവുന്ന ഒറ്റപ്പെട്ട വിഷയം വിവാദമാക്കുന്ന എസ്എഫ്ഐ നിലപാട് എബിവിപിയെ പിന്തുണയ്ക്കുന്ന സമീപനമാണെന്നും ഇത്തരത്തിലുള്ള നിലപാടില്‍ നിന്ന് എസ്എഫ്ഐ പിന്തിരിയാന് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.