|    Jul 22 Sun, 2018 6:22 pm
FLASH NEWS

സ്ത്രീക്കെതിരേ അപകീര്‍ത്തി പ്രസംഗം: ലീഗ് നേതാവിനെതിരേ കേസ്

Published : 2nd March 2018 | Posted By: kasim kzm

കണ്ണൂര്‍: സ്ത്രീക്കെതിരേ നടത്തിയ അപകീര്‍ത്തി പ്രസംഗവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ അന്‍സാരി തില്ലങ്കേരിക്കെതിരേ പോലിസ് കേസെടുത്തു. വാരം പുറത്തീലിലെ ഒ എം ഷാക്കിറയുടെ പരാതിയിലാണ് നടപടി. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാരുടെ മകന്‍ ഹക്കീം അസ്ഹരിയുടെ രണ്ടാം ഭാര്യയാണ് ഷാക്കിറ. ഭര്‍തൃപിതാവായ കാന്തപുരത്തോടുള്ള രാഷ്ട്രീയവിരോധം കാരണം ജനുവരി 14ന് കോഴിക്കോട് ഓമശ്ശേരി തണ്ണീക്കോട്ട് നടത്തിയ പ്രസംഗത്തില്‍ തന്നെ അപമാനിച്ചെന്നാണ് പരാതി. നിറയെ ദ്വയാര്‍ത്ഥ പ്രയോഗങ്ങളും ആക്ഷേപങ്ങളും ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ പൊതുയോഗത്തില്‍ ഉന്നയിച്ചതായി ഷാക്കിറ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss