|    Nov 23 Thu, 2017 3:05 pm
FLASH NEWS

സ്ത്രീകള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു

Published : 1st December 2016 | Posted By: SMR

തിരുവല്ല: മറുനാടന്‍ സ്ത്രീകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കത്തി കുത്തേറ്റു. മധുര സ്വദേശിയായ വെള്ളിയമ്മ(38)യുടെ ആക്രമണത്തില്‍ കോയമ്പത്തൂര്‍ സ്വദേശിയായ ശകുന്തള(40)യ്ക്കാണ് തലയ്ക്ക് പിന്നിലും നെറ്റിയിലും പരിക്കേറ്റത്. ഇവരെ ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുപോയി. അകന്ന ബന്ധുക്കളായ ഇരുവരും തമ്മിലുള്ള പൂര്‍വ്വവൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവരുടെ ബന്ധുക്കളും ചെന്നിത്തലയില്‍ താമസിക്കുന്നതുമായ ലക്ഷ്മിയെയും പൊന്നിയെയും കാണാനെത്തിയപ്പോഴാണ് ഇരുവരും തമ്മില്‍ ഇന്നലെ രാവിലെ സംഘര്‍ഷമുണ്ടായത്. തിരുവല്ല പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക