|    Nov 15 Thu, 2018 5:53 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സ്ത്രീകള്‍ക്ക് നേരെ അക്രമം; വനിതാ കമ്മീഷന്‍ അപലപിച്ചു

Published : 8th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന അതിക്രമങ്ങളെ കേരള വനിതാ കമ്മീഷന്‍ അപലപിച്ചു. സുപ്രിംകോടതി വിധി അനുസരിച്ച് ഏത് പ്രായപരിധിയില്‍ പെട്ട സ്ത്രീകള്‍ക്കും വിശ്വാസാനുഷ്ഠാനത്തിന്റെ ഭാഗമായി മല ചവിട്ടുന്നതിന് തടസ്സമില്ലാതിരിക്കെ ആചാരപരമായി നിശ്ചയിക്കപ്പെട്ട പ്രായപരിധിയായ 50 വയസ്സിന് പുറത്തുള്ളവരെ പോലും ശബരിമലയില്‍ പ്രവേശിപ്പിക്കാതെ തടയുന്ന സമീപനം ഗൗരവത്തോടെ മാത്രമേ കാണാന്‍ കഴിയൂ എന്ന് വനിതാ കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ശബരിമല ദര്‍ശനത്തെ കുറിച്ച് ചിന്തിക്കുകപോലും ചെയ്യാത്ത അസുഖബാധിതരായി വീടിനു പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സ്ത്രീകളുടെ പേരില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കാനുള്ള ഹീന ശ്രമങ്ങളും കമ്മീഷന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതിനുദാഹരണമാണ് കഴിഞ്ഞ ദിവസം ആലുവയിലെ പൂക്കാട്ടുപടിയില്‍ ഒരു സഹോദരിക്കും അവരുടെ മരുമകള്‍ക്കും നേരെ നടന്ന വ്യാജപ്രചാരണം- കമ്മീഷന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss