|    May 29 Mon, 2017 10:50 pm
FLASH NEWS

സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ലോകത്തെ ഏറ്റവും മികച്ച സ്ഥലം ഡെന്‍മാര്‍ക്ക്

Published : 23rd January 2016 | Posted By: swapna en

denmark.

ന്യൂയോര്‍ക്ക്: ലോകത്ത് ജീവിക്കാന്‍ സ്ത്രീകള്‍ക്ക് പറ്റിയ സ്ഥലം ഡെന്‍മാര്‍ക്കാണെന്ന് സര്‍വ്വേ. ദി യുഎസ് ന്യൂസ് ആന്റ് വേള്‍ഡ് റിപ്പോര്‍ട്ട് സര്‍വ്വേയിലാണ് ഡെന്‍മാര്‍ക്കിനെ ലോകത്ത് ജീവിക്കാന്‍ പറ്റിയ സ്ഥലമായി തിരഞ്ഞെടുത്തത്. സുരക്ഷ, സാമ്പത്തിക തുല്യത, ലിംഗ സമത്വം എന്നീ കാര്യങ്ങളില്‍ ഏറ്റവും മുന്നില്‍ ഡെന്‍മാര്‍ക്കാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ നികുതിയടക്കുന്ന രാജ്യം ഡെന്‍മാര്‍ക്കാണ്. മികച്ച വികസന രാജ്യമാണ് ഡെന്‍മാര്‍ക്ക്. ലോകത്തെ മികച്ച 10 രാജ്യങ്ങളെ പിന്തള്ളിയാണ് ഡെന്‍മാര്‍ക്ക് സര്‍വ്വേയില്‍ ഒന്നാമതെത്തിയത്. വിരമിച്ച സ്ത്രീകള്‍ ഏറ്റവും സന്തോഷത്തില്‍ കഴിയുന്ന രാജ്യം ഡെന്‍മാര്‍ക്കാണെന്നും സര്‍വ്വേയില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day