|    Sep 22 Fri, 2017 8:42 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സ്ത്രീകള്‍ക്കെതിരായ അതിക്രമം: രണ്ട് യുവാക്കള്‍ അറസ്റ്റില്‍

Published : 24th October 2016 | Posted By: SMR

കൊച്ചി: സ്ത്രീകളെ ആക്രമിക്കുകയും ഫേസ് ബുക്കിലൂടെ അപമാനിക്കുകയും ചെയ്ത വ്യത്യസ്ത കേസുകളില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. മട്ടാഞ്ചേരി, ബംഗ്ലാവുപറമ്പില്‍ നസുറുദ്ദീന്‍ അലി (26), തിരുവനന്തപുരം പാറശ്ശാല പുത്തന്‍വീട്ടില്‍ അമര്‍ജിത് (25) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തത്.
എറണാകുളം വീക്ഷണം റോഡിലൂടെ നടന്നുപോയ യുവതികളെ അപമാനിക്കുകയും ഇത് ചോദ്യംചെയ്ത യുവതികളെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് നസുറുദ്ദീന്‍ അലിയെ അറസ്റ്റ് ചെയ്തത്.
എറണാകുളം സ്വദേശിനിയായ യുവതിയുടെ ഫേസ്ബുക്ക് സുഹൃത്ത് ആയ ശേഷമാണ് യുവതിയെ അമര്‍ജിത് അപമാനിച്ചതെന്ന് പോലിസ് പറഞ്ഞു. യുവതി തന്റെ ഫേസ്ബുക്ക് പേജില്‍ ഇട്ട പോസ്റ്റിനെ അമര്‍ജിത് ചോദ്യംചെയ്യുകയും തുടര്‍ന്ന് അശ്ലീല ചിത്രങ്ങളും സ്ത്രീകളെ മൊത്തത്തില്‍ അപമാനിക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് ചോദ്യംചെയ്ത യുവതിയെ അമര്‍ജിത് ഭീഷണിപ്പെടുത്തിയതോടെ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.
സമാന രീതിയിലുള്ള കേസ് കോഴിക്കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. എറണാകുളം ഏലൂര്‍ സ്‌റ്റേഷന്‍ പരിധിയിലുള്ള ഒരു സിനിമാതാരത്തിന്റെ ഫേസ്ബുക്കില്‍ അദ്ദേഹത്തിന്റെയും ഭാര്യയുടെയും ഫോട്ടോയ്‌ക്കൊപ്പം അശ്ലീല കമന്റ് അയച്ചതിന് ഇയാള്‍ക്കെതിരേ കേസുണ്ടെന്നും പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക