|    Nov 18 Sun, 2018 12:38 am
FLASH NEWS
Home   >  Todays Paper  >  page 12  >  

സ്ത്രീകള്‍ക്കായി സ്ത്രീകള്‍ നടത്തുന്ന ഹോട്ടല്‍ ‘ഹോസ്റ്റസ് ‘ ഉദ്ഘാടനം ചെയ്

Published : 26th July 2018 | Posted By: kasim kzm

തുതിരുവനന്തപുരം: ഇന്ത്യയില്‍ ആദ്യമായി സ്ത്രീകള്‍ക്കായി സ്ത്രീകള്‍ നടത്തുന്ന സര്‍ക്കാര്‍ ഹോട്ടല്‍ പദ്ധതിയായ കെടിഡിസി “ഹോസ്റ്റസ്’’മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വികസന ചരിത്രത്തിലെ നാഴികക്കല്ലായ കേരളത്തിലെ കെടിഡിസി (സംസ്ഥാന വിനോദസഞ്ചാര വികസന കോര്‍പറേഷന്‍) ഹോസ്റ്റസ് പദ്ധതി സ്ത്രീസുരക്ഷ വെല്ലുവിളി നേരിടുന്ന ഈ സാഹചര്യത്തില്‍ ഇന്ത്യ—ക്കു മാതൃകയാണെന്നും ആറു മാസത്തിനുള്ളില്‍ ഇതു പ്രവര്‍ത്തനസജ്ജമാക്കുമെന്നും തമ്പാനൂര്‍ കെടിഡിഎഫ്‌സി കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ മന്ത്രി പറഞ്ഞു.
രാജ്യത്ത് ഇതാദ്യമായാണ് സര്‍ക്കാര്‍തലത്തില്‍ സ്ത്രീകള്‍ക്കു വേണ്ടിയുള്ള ഹോട്ടല്‍ സംരംഭം നടപ്പാക്കുന്നതെന്ന് കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍ പറഞ്ഞു. സ്ത്രീശാക്തീകരണവും ലക്ഷ്യമിടുന്ന ഹോസ്റ്റസ് സുഖസൗകര്യങ്ങള്‍ക്കു പുറമേ സുരക്ഷിതത്വത്തിനു പ്രാമുഖ്യം നല്‍കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീര്‍ത്ഥാടനമടക്കം വിവിധ ആവശ്യങ്ങള്‍ക്ക് തലസ്ഥാന നഗരിയില്‍ എത്തിച്ചേരുന്ന കൗമാരപ്രായക്കാരെയും സ്ത്രീകളെയും ലക്ഷ്യമിടുന്ന ഹോട്ടല്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനും ബസ് ടെര്‍മിനലിനും ഏറ്റവുമടുത്താണ്.
പരിപൂര്‍ണ സ്ത്രീസുരക്ഷ മുന്‍നിര്‍ത്തി ലോകോത്തര നിലവാരത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന ഹോട്ടലില്‍ 22 മുറികളും ഒരേസമയം 28 പേര്‍ക്ക് ഉപയോഗിക്കാവുന്ന രണ്ടു ഡോര്‍മിറ്ററികളും സജ്ജീകരിക്കും. ഒരു മുറിക്ക് പ്രതിദിനം 1500 രൂപയും ഡോര്‍മിറ്ററിക്ക് നാലു മണിക്കൂറിന് 500 രൂപയുമാണ് വാടക. ഇവര്‍ക്ക് പ്രഭാതഭക്ഷണം സൗജന്യമായിരിക്കും.
രാത്രിയില്‍ തമ്പാനൂര്‍ ബസ് ടെര്‍മിനലിലും റെയില്‍വേ സ്റ്റേഷനിലും ഒറ്റയ്‌ക്കെത്തുന്ന സ്ത്രീകള്‍ക്ക് ഏതാനും ചുവടുവച്ചാല്‍ ഹോസ്റ്റസില്‍ എത്താനാവും എന്നതുകൊണ്ടുതന്നെ രാത്രിസഞ്ചാരം വേണ്ടിവരുന്നില്ല. ലോക്കര്‍ സൗകര്യം, ചെക്ക് ഇന്‍-ചെക്ക് ഔട്ട് ഉള്‍പ്പെടെ നവീന സാങ്കേതികവിദ്യയിലൂന്നിയ അത്യാധുനിക സൗകര്യങ്ങള്‍, ലോണ്‍ഡ്രി, ഫിറ്റ്‌നസ്, മൈക്രോവേവ് ഓവന്‍ സൗകര്യങ്ങള്‍ എന്നിവ ലഭ്യമാകുന്ന ഹോട്ടലില്‍ സ്ത്രീകള്‍ മാത്രമായിരിക്കും ജീവനക്കാര്‍.
വി എസ് ശിവകുമാര്‍ എംഎല്‍എ, ടൂറിസം ഡയറക്ടര്‍ ബാലകിരണ്‍, കെടിഡിസി എംഡി രാഹുല്‍ ആര്‍, കെടിഡിസി ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ പി കൃഷ്ണകുമാര്‍, കെടിഎം മുന്‍ പ്രസിഡന്റ് ഇ എം നജീബ്, വാര്‍ഡ് കൗണ്‍സലര്‍ എം വി ജയലക്ഷ്മി പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss