|    Sep 23 Sun, 2018 12:34 pm
FLASH NEWS

സ്ത്രീകളെ വീട്ടില്‍ കയറി മര്‍ദിച്ചവര്‍ റിമാന്‍ഡില്‍

Published : 28th April 2018 | Posted By: kasim kzm

എഴുകോണ്‍:വസ്തു തര്‍ക്കത്തെ തുടര്‍ന്ന് സ്ത്രീകളെ വീട്ടില്‍ കയറി മര്‍ദിച്ച കേസില്‍ ഏഴുകോണ്‍ പോലിസ് അറസ്റ്റ് ചെയ്ത രണ്ടുപേരെ കോടതി റിമാന്‍ഡ് ചെയ്തു. കരീപ്ര മടന്തോട് ഹരിശ്രീ വീട്ടില്‍ അല്‍ഫോണ്‍സ്, ഹരിക്കുട്ടന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ അയല്‍വാസികളായ ലക്ഷ്മിഭവനില്‍ ഗീത, മകള്‍ ലക്ഷ്മി, ഗീതയുടെ സഹോദരി സിന്ധു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. അല്‍ഫോണ്‍സും ഗീതയും തമ്മില്‍ വര്‍ഷങ്ങളായി വസ്തുസംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞദിവസം വീടിന് സമീപത്തെ പൊതുടാപ്പില്‍ നിന്ന് വെള്ളം എടുക്കുന്നതിനിടെ ഉണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് അല്‍ഫോണ്‍സും ഹരിക്കുട്ടനും സഹോദരനും ചേര്‍ന്ന് ഗീതയെയും കുടുംബത്തെയും വീട്ടില്‍ കയറി മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാചി. തടയാന്‍ ശ്രമിച്ച ഗീതയുടെ ഭര്‍ത്താവ് വിമലനും മര്‍ദനമേറ്റു. സാരമായി പരിക്കേറ്റ ലക്ഷ്മിയെയും സിന്ധുവിനെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss