|    Jan 23 Mon, 2017 2:08 pm
FLASH NEWS

സ്ത്രീകളെ കബളിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യുന്ന യുവതി പിടിയില്‍

Published : 9th July 2016 | Posted By: SMR

അങ്കമാലി: പ്രായമായ സ്ത്രീകളെ കബളിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യുന്ന യുവതിയെ അങ്കമാലി പോലിസ് പിടികൂടി.
തൃശൂര്‍ കുന്നത്തങ്ങാടി അരിന്‍പൂര്‍ കരുതുകുളങ്ങര പല്ലിശ്ശേരി വീട്ടില്‍ ബെന്നിയുടെ ഭാര്യ ഓമന മറിയാമ്മ(37)യെയാണ് അങ്കമാലി പോലിസ് പിടികൂടിയത്.
2014 മുതല്‍ ആശുപത്രികളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ച് പ്രായമായതും ഒറ്റയ്ക്ക് വരുന്നതുമായ വൃദ്ധരായ സ്ത്രീകളെ വശീകരിച്ച് വിദേശത്ത് നിന്നും പള്ളികളില്‍ നിന്നും ധനസഹായം വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിച്ചാണ് മോഷണം നടത്തിയിരുന്നത്.
നിരവധി മോഷണങ്ങളില്‍ പിടികൂടിയ പ്രതിയെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ ചാര്‍ജുള്ള ആലുവ കോടതിയില്‍ ഹാജരാക്കി. റിമാന്റ് ചെയ്ത പ്രതിയെ കാക്കനാട് സബ് ജയിലിലേയ്ക്ക് മാറ്റി.
വിശദമായ അന്വേഷണം നടത്തുന്നതിന് ജില്ലാ പോലിസ് മേധാവി പിഎന്‍ ഉണ്ണിരാജ, ആലുവ ഡിവൈഎസ്പി വൈ ആര്‍ റസ്റ്റം, അങ്കമാലി പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് റിയാസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രുപീകരിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക