|    Feb 18 Sun, 2018 8:45 am

സ്ത്രീകളെ കബളിപ്പിച്ച് ആഭരണ കവര്‍ച്ച: ജ്വല്ലറികളില്‍ തെളിവെടുപ്പ് നടത്തി

Published : 11th January 2017 | Posted By: fsq

 

പെരിന്തല്‍മണ്ണ: സ്ത്രീകളെ കബളിപ്പിച്ച് ആഭരണ കവര്‍ച്ച. ജ്വല്ലറികളില്‍  തെളിവെടുപ്പ് നടത്തി. ആഭരണ കവര്‍ച്ചക്ക് ശേഷം ആഭരണങ്ങള്‍ വില്‍പന നടത്തിയ ജ്വല്ലറികളിലാണ് പോലിസ് പരി—ശോധന നടത്തിയത്. പ്രതി പെരിന്തല്‍മണയിലും അങ്ങാടിപ്പുറത്തും പല ജ്വല്ലറികളില്‍ വില്‍പന നടത്തിയ 10 പവന്‍ സ്വര്‍ണാഭരണങ്ങള്‍  അന്വേഷണ സംഘത്തിന് വീണ്ടെക്കാനായി. കേസില്‍ ഒരാള്‍ക്കൂടി  പ്രതി റിയാസ് ബാബുവിന് സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യാനാവുമെന്നും  കേസന്വേഷിക്കുന്ന പേരിന്തല്‍മണ്ണ സിഐ സാജു കെ എബ്രഹാമും എസ് ഐവി പ്രമോദും പറഞ്ഞു. രണ്ട് ദിവസത്തേക്കാണ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയത്. ഡിസംബര്‍ രണ്ടിന് പുലാമന്തോളില്‍ സ്ത്രീയുടെ സ്വര്‍ണ മാല പൊട്ടിച്ചെടുത്ത് കാറില്‍ കടന്നുകളഞ്ഞ പരാതിയിലാണ് ഒരാഴ്ച മുമ്പ്  റിയാസ് ബാബുവിനെ അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണിലൂടെയും സാമൂഹിക മാധ്യമങ്ങളിലുടെയും സത്രീകളുമായി സൗഹാര്‍ദം സ്ഥാപിച്ച് വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് പെരിന്തല്‍മണ്ണ, മണ്ണാര്‍ക്കാട്, ചട്ടിപ്പറമ്പ്, കോട്ടക്കല്‍, എന്നിവിടങ്ങളിലെ നിരവധി സ്ത്രീകളുടെ ആഭരണം കൈക്കലാക്കിയതായി പ്രതി പോലിസിനോട് പറഞ്ഞു. പണം കവര്‍ച്ച കേസിലും ഇയാള്‍ പ്രതിയായിട്ടുണ്ട്.  നേരത്തെ നിലമ്പൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ പോലിസിന്റെ  പിടിയിലായിട്ടുള്ള പ്രതി ജാമ്യത്തിലറങ്ങിയ ശേഷം കോടതിയില്‍ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss