|    Jul 18 Wed, 2018 12:33 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സ്ത്രീകളെയും കുട്ടികളെയും കള്ളക്കേസില്‍ കുടുക്കുന്നത് അവസാനിപ്പിക്കണം

Published : 15th September 2017 | Posted By: fsq

 

കോഴിക്കോട്: ബിബിന്‍ വധക്കേസില്‍ ഒന്നാം പ്രതി എന്ന് ആരോപിക്കപ്പെടുന്ന ലത്തീഫിന്റെ ഭാര്യ ഷാഹിദയെ അറസ്റ്റ് ചെയ്ത സംഭവം കേരളത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണ്. ഭര്‍ത്താവിന്റെ മേലുള്ള കുറ്റാരോപണത്തിന് ഒന്നുമറിയാത്ത ഭാര്യയെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ കേരളത്തിലെ ജയിലുകള്‍ സ്ത്രീകളെ ക്കൊണ്ടു നിറയുമായിരുന്നു. സംഘപരിവാര പ്രവര്‍ത്തകര്‍ പ്രതികളാവുന്ന കേസുകളില്‍ കുറ്റവാളികളോട് മൃദുസമീപനം സ്വീകരിക്കുകയും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരായ കേസുകളില്‍ പ്രതികളുടെ കുടുംബാംഗങ്ങളെ പോലും ക്രൂരമായി മര്‍ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന നടപടി കേരള പോലിസിലെ ആര്‍എസ്എസ് വല്‍ക്കരണത്തിന്റെ അവസാനത്തെ ഉദാഹരണമാണ്. ഹാദിയയെ വീട്ടുതടങ്കലിലിട്ടും ഷാഹിദയെ തുറുങ്കിലടച്ചും ആര്‍എസ്എസിനെ പ്രീതിപ്പെടുത്താനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ ഇതിനു കേരളം കനത്ത വില നല്‍കേണ്ടി വരും. ഇത്തരം അനീതികള്‍ ഇനിയും ആവര്‍ത്തിച്ചാല്‍ സ്ത്രീകളുടെയും കുട്ടികളുടെയും ശക്തമായ സമരപോരാട്ടങ്ങള്‍ക്ക് വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് നേതൃത്വം നല്‍കുമെന്നും സംസ്ഥാന സെക്രേട്ടറിയറ്റ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുഹ്‌റാബി, സെക്രട്ടറി ചന്ദ്രിക സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss