|    May 26 Fri, 2017 10:34 pm
FLASH NEWS

സ്ത്രീകളെക്കുറിച്ചുള്ള മോശം പരാമര്‍ശം; ട്രംപ് മാപ്പുപറഞ്ഞു

Published : 9th October 2016 | Posted By: SMR

വാഷിങ്ടണ്‍: സ്ത്രീകള്‍ക്കെതിരേ മോശം പരാമര്‍ശം നടത്തിയതിന് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് മാപ്പുപറഞ്ഞു. 2005ല്‍ ട്രംപ് സ്ത്രീകള്‍ക്കെതിരേ നടത്തിയ ലൈംഗികച്ചുവയുള്ള പരാമര്‍ശത്തിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസം വാഷിങ്ടണ്‍ പോസ്റ്റ്, എന്‍ബിസി എന്നീ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
പ്രമുഖ വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് സ്ത്രീകളെ എന്തും ചെയ്യാം. നിരവധി സ്ത്രീകളെ സ്പര്‍ശിക്കാനും ചുംബിക്കാനും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനും ശ്രമിച്ചിട്ടുണ്ടെന്നും ട്രംപ് ശബ്ദരേഖയില്‍ പറയുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് നടത്തിയ പ്രസ്താവനയാണിതെന്നും ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയെങ്കില്‍ ക്ഷമചോദിക്കുന്നതായും ട്രംപ് പറഞ്ഞു. ഫ്‌ളോറിഡ മുന്‍ഗവര്‍ണര്‍ ജെബ് ബുഷ്, 2012ലെ റിപബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി മിറ്റ് റോംനി എന്നിവരുള്‍പ്പെടെയുള്ള റിപബ്ലിക്കന്‍ നേതാക്കള്‍ ട്രംപിന്റെ പ്രസ്താവനയെ അപലപിച്ചു. ഭയങ്കരമെന്നാണ് ട്രംപിന്റെ പ്രസ്താവനയോട് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലാരി ക്ലിന്റന്‍ പ്രതികരിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day