|    Jan 19 Fri, 2018 9:00 am
FLASH NEWS
Home   >  National   >  

സ്ത്രീകളുടെ മുടിമുറിക്കുന്നെന്നാരോപിച്ച് വയോധികനെ കല്ലെറിഞ്ഞു കൊന്നു

Published : 7th October 2017 | Posted By: shins

ശ്രീനഗര്‍: യുവതികളുടെ മുടിമുമുറിക്കുന്നയാളെന്നാരോപിച്ച് 70 കാരനായ മുസ്‌ലിം വയോധികനെ കല്ലെറിഞ്ഞു കൊലപ്പെടുത്തി. കശ്മീരിലാണ് സംഭവം. അബ്ദുല്‍ സലാം വാനിയെന്നയാളാണ് കൊല്ലപ്പെട്ടത്. പള്ളിയില്‍ നിന്നും നിസ്‌കാരം കഴിഞ്ഞു തിരിച്ചു വരുന്ന വഴിയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. അതേസമയം, തങ്ങള്‍ക്കിത്തരത്തിലൊരു പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ ഭാഷ്യം. കല്ലേറില്‍ വാനിക്ക് ഗുരുതരമായി പരിക്കേറ്റ. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. അതേസമയം മുടിമുറിക്കുന്നയാളാണെന്ന തെറ്റിദ്ധാരണയെത്തുടര്‍ന്ന് സംഭവിച്ചുപോയതാണ് ഇതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day