|    Apr 24 Mon, 2017 8:45 pm
FLASH NEWS

സ്ത്രീകളുടെ മികച്ച നേട്ടങ്ങള്‍ക്ക് ‘വനിത രത്‌നം’ അവാര്‍ഡ്

Published : 9th November 2016 | Posted By: SMR

ആലപ്പുഴ: വിവിധ മേഖലകളില്‍ മികച്ച നേട്ടം കൈവരിച്ച് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് വനിത രത്‌നം പുരസ്‌കാരം എന്ന പേരില്‍ എട്ട് അവാര്‍ഡുകള്‍ സര്‍ക്കാര്‍ നല്‍കുന്നു. റാണി ഗൗരി ലക്ഷ്മി ഭായ്, അക്കമ്മ ചെറിയാന്‍, ക്യാപ്റ്റന്‍ ലക്ഷമി എന്‍ മെനോന്‍, കമല സുരയ്യ, ജസ്റ്റിസ് ഫാത്തിമാ ബീവി എന്നിവരുടെ പേരിലാണ് അവാര്‍ഡുകള്‍. ഉജ്ജ്വലമായ ഭരണനൈപുണ്യം, കലാ, സാഹിത്യം, സാമൂഹികസേവനം, ശാസ്ത്രം, വിദ്യാഭ്യാസം, മാധ്യമരംഗം എന്നീ മേഖലകളില്‍ തനതായ വ്യക്തിഗത നേട്ടങ്ങള്‍ കരസ്ഥമാക്കിയ വനിതകള്‍ അവാര്‍ഡിന് പരിഗണിക്കുന്നതിനായി പ്രവര്‍ത്തന മേഖല വിവരിച്ച് അപേക്ഷിക്കണം. ലഭിച്ച നേട്ടങ്ങളും മറ്റും രേഖപ്പെടുത്തി അപേക്ഷ 19ന് മുമ്പായി അതത് ജില്ലാ സാമൂഹികനീതി ഓഫിസര്‍ക്ക് സമര്‍പ്പിക്കണം. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും അവാര്‍ഡിനായി നാമനിര്‍ദേശം ചെയ്യാം. അവാര്‍ഡ് തുകയായി മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവും നല്‍കും. കൂടുതല്‍ വിവരം സാമൂഹികനീതി വകുപ്പിന്റെ   ംംം.ംെറസലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day