|    Jun 19 Tue, 2018 8:17 am
Home   >  Todays Paper  >  Page 4  >  

സ്ത്രീകളുടെ പരാതി: നടപടി സ്വീകരിക്കാന്‍ ഉദാസീനത

Published : 1st June 2018 | Posted By: kasim kzm

കോട്ടയം: സ്ത്രീകളുടെ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ പോലിസ് പലപ്പോഴും ഉദാസീനത കാട്ടുന്നതായി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. പോലിസിന്റെ വികലമായ ഇത്തരം സമീപനത്തിനെതിരേ ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ട്. കോട്ടയം നട്ടാശ്ശേരിയില്‍ കെവിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോസഫൈന്‍. ബുധനാഴ്ച കെവിന്റെ വീട്ടിലേക്ക് വരും വഴി വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ജോസഫൈന്‍ ഇന്നലെ രാവിലെയാണ് കെവിന്റെ വീട്ടിലെത്തിയത്. കെവിന്റെ ഭാര്യ നീനുവിനെയും മറ്റ് കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ച ജോസഫൈന്‍ കേസ് അന്വേഷണം അടക്കം എല്ലാ കാര്യങ്ങളിലും വനിതാ കമ്മീഷന്‍ ഒപ്പമുണ്ടാവുമെന്ന് ഉറപ്പ് നല്‍കി. കമ്മീഷനംഗം ഇ എം രാധയും ഒപ്പമുണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss