|    Jun 20 Wed, 2018 5:37 am

സ്ത്രീകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതില്‍ കുടുംബശ്രീക്ക് വലിയ പങ്ക്: ജി വേണുഗോപാല്‍

Published : 11th February 2018 | Posted By: kasim kzm

ആലപ്പുഴ: സ്ത്രീകളെ പൊതുരംഗത്തേക്ക് കൊണ്ടുവരുന്നതിലും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും കുടുംബശ്രീയുടെ പങ്ക് വിലമതിക്കാനാവാത്തതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ പറഞ്ഞു. കൈനകരി പഞ്ചായത്തിലെ തെളിമ, ഭദ്രദീപം എന്നീ കുടുംബശ്രീ യൂനിറ്റുകള്‍ക്ക് പവര്‍ ലോണ്‍ട്രി ആരംഭിക്കുന്നതിനായി കുടുംബശ്രീ ജില്ലാ മിഷനില്‍ നിന്നും നല്‍കിയ ധനസഹായ വിതരണോത്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീയുടെ പ്രവര്‍ത്തനം കേവലം കുറഞ്ഞ മേഖലകള്‍ മാത്രം കേന്ദ്രീകരിക്കാതെ വിവിധ പദ്ധതികളുമായി പ്രവര്‍ത്തകര്‍ മുന്നോട്ടു വരണം. സ്ത്രീ ശാക്തീകരണത്തിലും സ്ത്രീകളുടെ ഉന്നമനത്തിനും ഇന്ന് ലോകത്തിന് തന്നെ മാതൃക ആയിരിക്കുകയാണ് കുടുംബശ്രീ. ഇതിന്റെ തെളിവാണ് രാജ്യത്തിനകത്തും പുറത്തും നിന്നുള്ള വിവിധ സംഘങ്ങള്‍ കുടുംബശ്രീയെപ്പറ്റി പഠിക്കാന്‍ കേരളത്തിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കൈനകരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീല സജീവ് അധ്യക്ഷത വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss