|    Jan 18 Wed, 2017 7:15 am
FLASH NEWS

സ്ത്രീകളുടെ കൂട്ടായ്മയില്‍ സ്‌കൂളിന് പുസ്തകങ്ങള്‍ നല്‍കി

Published : 19th October 2016 | Posted By: Abbasali tf

കണ്ണൂര്‍: സ്ത്രീകളുടെ സാമൂഹികമാധ്യമ കൂട്ടായ്മയായ ഫ്രം ദി ഗ്രാനൈറ്റ് ടോപ്പ് പൊതുജനങ്ങളില്‍നിന്നു സമാഹരിച്ച പുസ്തകത്തിന്റെ ആദ്യഘട്ടം വിതരണം നടന്നു. കാഞ്ഞിരംകൊല്ലി കെഎച്ച്എംഎ യുപി സ്‌കൂളിന് എഴുത്തുകാരനും കണ്ണൂര്‍ യൂനിവേഴ്‌സിറ്റി മുന്‍ ഡീനുമായ വി എസ് അനില്‍കുമാര്‍ പുസ്തകങ്ങള്‍ കൈമാറി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോണി തോമസ്, പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി ചിറ്റുപറമ്പില്‍, സ്‌കൂള്‍ മാനേജര്‍ റവ. ഫാദര്‍ ലൂയിസ് മരിയാദാസ്, പഞ്ചായത്ത് മെംബര്‍ ഷാജി കടുക്കുന്നേല്‍, രഞ്ജന്‍ മാത്യു, ലിസമ്മ തോമസ്, ഫ്രം ദ ഗ്രാനൈറ്റ് ടോപ്പിന്റെ സംഘാടകരായ എന്‍ ബി സന്ധ്യ, നോമിയ രഞ്ജന്‍, ടി ജി അജിത തുടങ്ങിയവര്‍ പങ്കെടുത്തു. കെഎച്ച്എംഎ യുപി സ്‌കൂളിന് നിലവില്‍ ലൈബ്രറിയില്ല. ലൈബ്രറി സ്ഥാപിക്കുന്നതിന്റെ തുടക്കമെന്ന നിലയില്‍ 300 പുസ്തകങ്ങളും ബുക്ക് റാക്കുമാണ് ആദ്യഘട്ടത്തില്‍ കൈമാറിയത്. കൂട്ടായ്മ രൂപീകരിച്ചിട്ട് ആറുമാസമായി. കൂട്ടായ്മയുടെ നേതൃത്വത്തില്‍ പുസ്തക സമാഹരണം നടത്തിവരുന്നുണ്ടായിരുന്നു. ലൈബ്രറിയില്ലാത്ത പിന്നാക്ക മേഖലയിലെ സ്‌കൂളുകള്‍ക്ക് പുസ്തകങ്ങളും അതിലൂടെ കുട്ടികള്‍ക്ക് വായനയിലേക്കുള്ള വഴിയും തുറന്നു കൊടുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക