|    Oct 21 Sun, 2018 12:32 am
FLASH NEWS
Home   >  Kerala   >  

സ്ത്രീകളുടെ അശ്ലീല ചിത്രങ്ങളുണ്ടാക്കി പ്രചരിപ്പിച്ച പ്രതി പിടിയില്‍

Published : 17th January 2017 | Posted By: Navas Ali kn

[ File # csp5992346, License # 2865717 ] Licensed through http://www.canstockphoto.com in accordance with the End User License Agreement (http://www.canstockphoto.com/legal.php) (c) Can Stock Photo Inc. / jminso679

കൊച്ചി: സ്ത്രീയുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളുണ്ടാക്കി ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ച കേസിലെ പ്രതി പിടിയില്‍. പത്തനംതിട്ട അരുവാപുലം കല്ലേലിത്തോട്ടം കോന്നി എസ്റ്റേറ്റില്‍ നാസര്‍ സലീം(42)ആണ് പിടിയിലായത്. പാലാരിവട്ടം സ്വദേശിനിയായ സ്ത്രീയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം സൗഹൃദം സ്ഥാപിക്കുകയും ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളുണ്ടാക്കി ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിലാണ് ഇയാളെ പോലിസ് അറസ്റ്റു ചെയ്തത്.
ഐഎംഓ വീഡിയോ കോളിങ് വഴി സംസാരിച്ച് യുവതിയുടെ ഫോട്ടോ സ്‌ക്രീന്‍ ഷോട്ട് എടുത്തായിരുന്നു ചിത്രങ്ങള്‍ ശേഖരിച്ചത്. തുടര്‍ന്ന് ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി മാറ്റി. ഇവ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയോട് പണം ആവശ്യപ്പെട്ടെങ്കിലും ഇവര്‍ നല്‍കാന്‍ തയാറായില്ല. ഇതോടെ വ്യാജ പ്രൊഫൈല്‍ വഴി ചിത്രം പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. എറണാകുളം ഡെപ്യൂട്ടി കമ്മീഷണര്‍ യതീഷ് ചന്ദ്ര ഐപിഎസിന് ലഭിച്ച വിവരത്തെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss