|    Dec 12 Tue, 2017 7:49 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സ്ത്രീകളുടെ അനന്തരാവകാശം: ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി

Published : 7th December 2017 | Posted By: kasim kzm

ന്യൂഡല്‍ഹി: മുസ്‌ലിം വ്യക്തിനിയമത്തില്‍ സ്ത്രീകളുടെ അനന്തരാവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചോദ്യംചെയ്ത് ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി. കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് വിഷയത്തില്‍ നിലപാട് ആരാഞ്ഞ് കേന്ദ്ര നിയമമന്ത്രാലയത്തിന് നോട്ടീസയച്ചു. മുസ്‌ലിം വ്യക്തിനിയമത്തിനു കീഴില്‍ സ്ത്രീകള്‍ക്കുള്ള അനന്തരാവകാശം വിവേചനപരവും സ്ത്രീവിരുദ്ധവുമാണെന്നാണ് ഹരജിയിലെ വാദം. നിലവിലെ നിയമം മാറ്റി സ്ത്രീകള്‍ക്കും തുല്യാവകാശം വേണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെടുന്നത്. സന്നദ്ധസംഘടനയായ സഹ്‌റാ കല്യാണ്‍ സമിതിയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. വിവേചനങ്ങള്‍ ഉള്ളതിനാല്‍ മുസ്‌ലിം വ്യക്തിനിയമം ഭേദഗതിചെയ്യണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. കേസ് അടുത്തവര്‍ഷം ഏപ്രില്‍ ഒമ്പതിനു പരിഗണിക്കാനായി മാറ്റി.വ്യക്തിനിയമപ്രകാരം പിതാവിന്റെ സ്വത്തില്‍ നിന്ന് മകനു ലഭിക്കുന്നതിന്റെ പകുതിയേ മകള്‍ക്കു ലഭിക്കൂ. ഇങ്ങനെ സ്ത്രീകള്‍ക്ക് പുരുഷന്‍മാരുടെ പകുതി വിഹിതം നല്‍കുന്നത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഭര്‍ത്താവിന്റെ മരണശേഷം ഭാര്യക്ക് (മക്കള്‍ ഉണ്ടെങ്കില്‍) എട്ടിലൊരു ഭാഗം മാത്രമേ ലഭിക്കൂ. മക്കള്‍ ഇല്ലെങ്കില്‍ നാലിലൊന്നും ലഭിക്കും. എന്നാല്‍, ഭാര്യ മരിച്ചാല്‍ (കുട്ടികള്‍ ഉണ്ടായിരിക്കെ തന്നെ) അവരുടെ സ്വത്തിന്റെ നാലിലൊന്ന് ഭര്‍ത്താവിനു ലഭിക്കുകയും ചെയ്യും. ഇനി ദമ്പതികള്‍ക്ക് മക്കള്‍ ഇല്ലെങ്കില്‍ ഭാര്യയുടെ മരണത്തോടെ അവരുടെ പകുതി സ്വത്തിന് ഭര്‍ത്താവിന് അവകാശവുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക