|    Oct 20 Fri, 2017 3:41 am

‘സ്ത്രീകളും അതിജീവന സമരങ്ങളും’ സെമിനാര്‍ സംഘടിപ്പിച്ചു

Published : 13th August 2017 | Posted By: fsq

 

പത്തനംതിട്ട: മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് കോര്‍പറേറ്റുകളാണെന്ന്് വീണാ ജോര്‍ജ് എംഎല്‍എ. സ്ത്രീകള്‍ അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടം ഓരോദിവസവും          തുടര്‍ന്നുവരുകയാണെന്നും അവര്‍ പറഞ്ഞു. ആദിവാസി ദലിത് മുന്നേറ്റ സമിതി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സ്ത്രീകളും അതിജീവന സമരങ്ങളും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ  ശ്രീരാമന് കൊയ്യോന്‍ അധ്യക്ഷത വഹിച്ചു. മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ്, സ്ത്രീ എക്താ പ്രസിഡന്റ് രമേശ്വരിയമ്മ, രാജമ്മ മാവേലിക്കര, സുനി, സതിയമ്മ രാജേന്ദ്രന്‍, സുലേഖാ ബീവി, ഷീജ വിതുര, ഷീലമ്മ സംസാരിച്ചു. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം എഡിഎംഎസ്് പ്രസിഡന്റ് ശ്രീരാമന്‍ കൊയ്യോന്‍ ഉദ്ഘാടനം ചെയ്തു. രതീഷ് ടി, ഗോപി ആര്‍, രാജേന്ദ്രന്‍, ടി ശശി, കെ ബാലകൃഷ്ണന്‍, വി രമേശന്‍, വദരാജന്‍, സി കെ തങ്കപ്പന്‍ പി ജെ ജോസഫ്, ഷിജോ വലിയ പതാലില്‍ സംസാരിച്ചു. ആറന്മുള വിമാനത്താവള കമ്പനി ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് വാങ്ങിക്കൂട്ടിയതും ഭൂപരിധി ലംഘിച്ച് മിച്ചഭൂമിയായി പ്രഖ്യാപിച്ച 232 ഏക്കര്‍ ഭൂമി ഭൂരഹിതര്‍ക്ക്         വിതരണം ചെയ്യണമെന്ന്് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക