|    Aug 18 Sat, 2018 3:46 pm
FLASH NEWS
Home   >  National   >  

സ്ത്രീകളടക്കമുള്ള സംഘം സ്‌റ്റേഷനില്‍ കയറി പോലിസുകാരെ മര്‍ദിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

Published : 2nd August 2018 | Posted By: sruthi srt

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ സ്ത്രീകള്‍ അടക്കമുള്ള സംഘം പോലിസ് സ്‌റ്റേഷനില്‍ കയറി ഉദ്യോഗസ്ഥരെ മര്‍ദിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. രാപുരു സ്റ്റേഷനില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് ഒരാളെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

ഇയാളെ മര്‍ദിച്ചെന്ന് ആരോപിച്ചാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം എസ്‌ഐയെയും കോണ്‍സ്റ്റബിള്‍മാരെയും മര്‍ദിച്ച് അവശരാക്കിയത്. എസ്‌ഐ ലക്ഷ്മണ്‍ റാവുവിനേയും മൂന്നു കോണ്‍സ്റ്റബിള്‍മാരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രാം ബാബു പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss