|    Nov 24 Fri, 2017 2:04 am
FLASH NEWS

സ്തൂപം തകര്‍ത്ത സംഭവം: പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി

Published : 4th August 2017 | Posted By: fsq

 

താമരശ്ശേരി:നിര്‍ദ്ധിഷ്ട ബസ് ബേയില്‍ നിര്‍മിച്ച സ്തൂപവും ഇരിപ്പിടവും പൊളിച്ച മാറ്റിയ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു യുഡിഎഫ് പ്രവര്‍ത്തകര്‍ താമരശ്ശേരി പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.കാരാടിയില്‍ നിന്നാരംഭിച്ച മാര്‍ച്ച് പോലീസ് സ്ര്‌റേഷനു സമീപം മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ പോലീസ് തടഞ്ഞു.മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി മോയിന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. ഇടതു പക്ഷത്തിനു വേണ്ടി ദാസ്യവേല ചെയ്യുന്ന പോലീസ് നയം മാറ്റണമെന്നും ഗാന്ധിജിയെ അപമാനിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പി എസ് മുഹമ്മദലി അധ്യക്ഷത വഹിച്ചു. പി ഗിരീഷ് കുമാര്‍, വി എം ഉമ്മര്‍ മാസ്റ്റര്‍, എ അരവിന്ദന്‍ സംസാരിച്ചു.മാര്‍ച്ചിനു പിസി ഹബീബ് തമ്പി, നവാസ് ഈര്‍പോണ, ഹാഫിസ് റഹ്മാന്‍ നേതൃത്വം നല്‍കി.മാര്‍ച്ചിനു ജല പീരങ്കിയടക്കമുള്ള സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.നൂറോളം യുഡിഎഫ് സമരക്കാരെ നിയന്ത്രിക്കാന്‍ 200 ഓളം പോലീസുകാര്‍ രംഗത്തുണ്ടായിരുന്നു.സി മോയിന്‍ കുട്ടി, വിഎം ഉമ്മര്‍ ,ഹബീബ് തമ്പി, അരവിന്ദന്‍, ലവാസ് എന്നിവരടക്കം നൂറോളം പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക