|    Nov 21 Wed, 2018 7:17 pm
FLASH NEWS

സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍: സിപിഎം, ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

Published : 2nd August 2018 | Posted By: kasim kzm

കാളികാവ്: സോഷ്യല്‍ മീഡിയ ഹര്‍ത്താലില്‍ നിരവധി പേരെ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കാളികാവ് പോലീസ് അറസ്റ്റ് ചെയ്തു. പള്ളിശ്ശേരി പ്രദേശത്ത് നിന്നുള്ള സിപിഎം, ലീഗ് പ്രവര്‍ത്തകരെയാണ് കൂട്ടത്തോടെ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 16ന് നടന്ന സോഷ്യല്‍ മീഡിയ ഹര്‍ത്താലുമായി ബന്ധപ്പെട്ടാണ് നിരവധി പേരെ കാളികാവ് പോലിസ് അറസ്റ്റ് ചെയ്തത്. പതിനാറ് പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. പാമ്പുകടിയന്‍ ലുക്മാന്‍ (24), പി കെ മുനീര്‍ (24), കെ കെ ബാസിത് (22), കെ ഇര്‍ഷാദ് (22), പി കെ ജനീഷ് (20), പി. കെ യാസിര്‍ (37) , പി കെ ജാഫര്‍ ഖാന്‍ (33) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss