|    Jan 21 Sat, 2017 4:29 pm
FLASH NEWS

സോഷ്യല്‍ മീഡിയ: സ്ത്രീകളെ ആക്ഷേപിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ പ്രത്യേക സമിതി

Published : 10th July 2016 | Posted By: SMR

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളെ ആക്ഷേപിച്ച് ട്രോളുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ സൈബര്‍ സെല്ലുമായി ചേര്‍ന്ന് പ്രത്യേകസമിതി. വനിതാ ശിശുക്ഷേമ മന്ത്രാലയമാണ് ഇതിനായി സമിതി രൂപീകരിച്ചിരിക്കുന്നത്. പരാതി നല്‍കാന്‍ പ്രത്യേക ഇ-മെയില്‍ ഐഡിയും ഹാഷ്ടാഗുമുണ്ട്. #കമാഠൃീഹഹലറഒലഹു എന്ന ഹാഷ്ടാഗിലോ ഴമിറവശാ@ിശ ര.ശി എന്ന ഇ-മെയിലിലോ പരാതി അയക്കാം. വനിതാ ശിശുക്ഷേമ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനാവും സമിതിയുടെ അധ്യക്ഷന്‍.
സ്ത്രീകളോട് ഓണ്‍ലൈനില്‍ മോശമായി പെരുമാറുക. ഭീഷണിപ്പെടുത്തുക. അപമാനിക്കുക അക്രമ സ്വഭാവത്തോടെ പെരുമാറുക തുടങ്ങിയവയ്ക്ക് ഇതില്‍ പരാതി നല്‍കാം. ഇത്തരക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് ഫേസ്ബുക്കിന്റെയും ട്വിറ്ററിന്റെയും സഹായം തേടിയിട്ടുണ്ടെന്ന് വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി പറഞ്ഞു. ജനങ്ങളുടെ സ്വകാര്യത ഹനിക്കാന്‍ സര്‍ക്കാരിനു താല്‍പര്യമില്ലെന്ന് മേനക ഗാന്ധി പറഞ്ഞു. എന്നാല്‍, ഇവിടെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടന്നാല്‍ ഇടപെടും. ബലാല്‍സംഗം ചെയ്യുമെന്നു ഭീഷണിപ്പെടുത്തുക, അപമാനിക്കുക, ലൈംഗിക ചുവയോടെ സംസാരിക്കുക, വ്യക്തിഹത്യ നടത്തുക, മോര്‍ഫിങ് നടത്തുക തുടങ്ങിയയുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിക്കുന്നുണ്ട്. അങ്ങനെയുള്ള കുറ്റങ്ങള്‍ക്ക് ഇരയായാല്‍ പരാതി അയയ്ക്കാം. കമ്മറ്റി അതു പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കും.
ഇതിനായി നിലവില്‍ നിയമനിര്‍മാണം നടത്തേണ്ട കാര്യമില്ലെന്നും നിലവിലുള്ള നിയമങ്ങള്‍ ഉപയോഗിച്ച് ചെയ്യാവുന്നതാണെന്നും മന്ത്രി പറഞ്ഞു. ഇതിനായി ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും. ചെയ്യുന്ന കുറ്റത്തിന്റെ ഗൗരവമനുസരിച്ചായിരിക്കും തുടര്‍നടപടികള്‍. മന്ത്രാലയത്തിന്റെ നടപടിയോടു സഹകരിക്കാമെന്ന് ട്വിറ്ററും ഫേസ്ബുക്കും അറിയിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക