|    Jan 23 Mon, 2017 8:10 am

സോഷ്യല്‍ മീഡിയ വഴി തല്‍സമയം ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ ദുബയ് പോലീസ് രക്ഷിച്ചു

Published : 17th October 2016 | Posted By: mi.ptk

ദുബയ്:   സോഷ്യല്‍ മീഡിയ വഴി സ്വയം ജീവനൊടുക്കുകയാണന്ന് അറിയിച്ച് മയക്ക് മരുന്ന് ഗുളിക കഴിച്ച യുവതിയെ ദുബയ് പോലീസ് രക്ഷപ്പെടുത്തി. ട്വിറ്റര്‍ എക്കൗണ്ട് വഴിയാണ് അറബ് യുവതി ജീവനൊടുക്കുന്ന വിവരം പരസ്യപ്പെടുത്തിയിരുന്നത്. വിവരം ലഭിച്ച ദുബയ് പോലീസ് യുവതിയുടെ പിതാവിനെ ബന്ധപ്പെടുകയും പിതാവില്‍ നിന്നും യുവതിയുടെ നമ്പര്‍ വാങ്ങുകയും മകളുള്ള സ്ഥലം കണ്ടെത്തുകയും ഉടനെ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സ്വയം ജീവനൊടുക്കാനുണ്ടായ കാരണം വ്യക്തമല്ല. ബന്ധുക്കള്‍ പോലും അറിയാതെ സ്വയം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തിയ പോലീസിന് ബന്ധുക്കള്‍ പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക