|    May 29 Mon, 2017 3:48 am
FLASH NEWS

സോഷ്യല്‍ മീഡിയ വഴി അധിക്ഷേപം; യുവാക്കള്‍ നിയമനടപടിക്ക്

Published : 11th May 2016 | Posted By: SMR

വടകര: വടകര മണ്ഡലം ആര്‍എംപി സ്ഥാനാര്‍ഥി കെ കെ രമയോടൊപ്പം സെല്‍ഫി എടുത്തവരെ സോഷ്യല്‍ മീഡിയ വഴി അധിക്ഷേപിച്ചതിനെതിരേ യുവാക്കള്‍ നിയമനടപടിക്ക് ഒരുങ്ങുന്നു. താഴെഅങ്ങാടിയിലെ ചില യൂത്ത് ലീഗ് പ്രവര്‍ത്തകരായ തരക്കാരത്തിന്റവിടെ സിദ്ദീഖ്, പാക്കയില്‍ പൂവത്താംകണ്ടി മുഹമ്മദ് ത്വാലിബ്, പുതിയ പുരയില്‍ അബ്ദുസ്സമദ് എന്നിവരാണ് കെ കെ രമയോടൊപ്പം സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഈ ഫോട്ടോയില്‍ കാണുന്ന യുവാക്കളെ തൂണേരിയിലെ ഷിബിന്‍ വധക്കേസിലെ പ്രതികളാണെന്നും ഇവരുമായാണ് രമ ചങ്ങാത്തം കൂടുന്നതെന്നുമാണ് പ്രചരിപ്പിച്ചിരിക്കുന്നത്. മാത്രമല്ല നൂറ് കണക്കിന് ആളുകള്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തു. തൊഴിലന്വേഷിക്കുന്ന ബിരുദദാരികളായ യുവാക്കളെ ഇത്തരത്തില്‍ അപകീര്‍ത്തിപ്പെടുത്തും വിധം ചിത്രീകരിച്ച നടപടിക്കെതിരേ സമൂഹത്തില്‍ വലിയ രീതിയിലുള്ള വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കൊലക്കേസ് പ്രതികളായി തങ്ങളെ ചിത്രീകരിച്ചതില്‍ വലിയ മനോവേദനയുണ്ടാക്കിയതായി യുവാക്കള്‍ പറഞ്ഞു. നിലവില്‍ വടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കാണ് പരാതി നല്‍കിയിട്ടുള്ളത്. ഇന്ന് വടകര കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുന്നതോടൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനും ഒരുങ്ങുകയാണ് യുവാക്കള്‍.
സോഷ്യല്‍ മീഡിയകളില്‍ കൂടി തന്നെ അധിക്ഷേപിക്കുന്ന തരത്തില്‍ ഫോട്ടോകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആര്‍എംപി സ്ഥാനാര്‍ഥി കെ കെ രമയും പരാതി നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍, തിരഞ്ഞെടുപ്പ് നിരീക്ഷകര്‍, എസ് പി എന്നിവര്‍ക്കാണ് രമ പരാതി നല്‍കിയിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day