|    Aug 17 Thu, 2017 7:17 pm
FLASH NEWS

സോഷ്യല്‍ മീഡിയ ഉപയോഗിച്ചുള്ളപ്രചാരണങ്ങള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണം

Published : 28th November 2016 | Posted By: SMR

മലപ്പുറം: സോഷ്യല്‍ മീഡിയ ഉപയോഗിച്ച് സ്ത്രീകള്‍ക്കെതിരായി നടത്തുന്ന അപവാദപ്രചരണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന്  എംഎല്‍എ പി ഉബൈദുള്ള പറഞ്ഞു. സാമൂഹികനീതിവകുപ്പിന്റെ ജില്ലാതല സ്ത്രീധന ഗാര്‍ഹിക പീഢന നിരോധന ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്ത്രീകള്‍ക്കെതിരായുള്ള പീഡനങ്ങള്‍ക്കെതിരെ യുവജനങ്ങള്‍ ശക്തമായി നിലകൊള്ളണമെന്നും സ്ത്രീധനം, ഗാര്‍ഹികപിഢനം തുടങ്ങിയ കാലാകാലങ്ങളായി തുടര്‍ന്നുവരുന്ന അതിക്രമങ്ങള്‍ക്ക് ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിന്റ് എ പി.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, വികസന സ്ഥിരം സമിതി ചെയര്‍മാന്‍  ഉമ്മര്‍ അറക്കല്‍, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഹാജറുമ്മ, ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ കെ വി സുഭാഷ്‌കുമാര്‍, വനിതാസെല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ എം ലീല, ജില്ലാ പ്രൊബേഷന്‍ ഓഫിസര്‍ അബ്ദുള്‍ റഷീദ്, മഹിളാസമഖ്യ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റജീന സംസാരിച്ചു. ഗാര്‍ഹികാതിക്രമങ്ങളില്‍ നിന്നും വനിതകളെ സംരക്ഷിക്കുന്ന നിയമം 2005 എന്ന വിഷയത്തില്‍ അഡ്വ.പി ഡി പുഷ്പ ക്ലാസ്സെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക