|    Jul 20 Thu, 2017 8:18 pm
FLASH NEWS
Home   >  Life  >  Health  >  

സോഷ്യല്‍ മീഡിയയില്‍ സജീവരാവൂ രക്‌സമ്മര്‍ദ്ദത്തിനും പ്രമേഹത്തിനും വിട

Published : 28th August 2016 | Posted By: frfrlnz

 

Facebook-.ELDERS

ലണ്ടന്‍:ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ സജീവരായ വൃദ്ധര്‍ക്ക് രക്തസമ്മര്‍ദ്ധം, പ്രമേഹം എന്നിവയ്ക്കുള്ള സാദ്ധ്യത കുറവാണെന്ന് കണ്ടെത്തല്‍. അമേരിക്കയിലെ മിഷിഗാന്‍ സര്‍വ്വകലാശാല നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നിവടങ്ങളിലെ സുഹൃത്തുക്കളുമായുള്ള ചാറ്റിങ്ങും സ്‌കൈപ്പ് പോലുള്ള വീഡിയോ ചാറ്റിങ്ങും വൃദ്ധര്‍ക്ക് ഉന്‍മേഷം നല്‍കുന്നു.കൂടാതെ ഏകാന്തത ഒഴിവാക്കുന്നു. ഇവര്‍ ഏറെ സന്തോഷവാന്‍മാരായി കണ്ടെത്തുന്നു. ഇത് രക്തസമ്മര്‍ദ്ധം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

Hypertension1

ഉയര്‍ന്ന രക്തസമ്മര്‍ദ്ധത്തിന്റെയും പ്രമേഹത്തിന്റെയും തോത് കുറയ്ക്കാനും സോഷ്യല്‍ മീഡിയകളിലെ ഇടപെടല്‍ കൊണ്ട് കഴിയും.സ്മാര്‍ട്ട് ഫോണിലെ ചാറ്റിങ് വൃദ്ധര്‍ക്ക് നല്ലതാണെന്ന് പഠനത്തില്‍ പറയുന്നു. സോഷ്യല്‍ ടെക്‌നോളജിയുടെ ഉപയോഗം പ്രായം ചെന്നവരില്‍ മാനസിക ആരോഗ്യം നല്‍കും. സുഹൃത്ത് സംഭാഷണവും ബന്ധുക്കളുമായുള്ള വീഡിയോ ചാറ്റിങ്ങും ഒറ്റപ്പെട്ട് ജീവിക്കുന്ന വൃദ്ധര്‍ക്ക് ഏറെ ഗുണം ചെയ്യുന്നു. ഇത് അവരുടെ ആരോഗ്യത്തിന് പോസിറ്റീവ് എനര്‍ജി  നല്‍കുന്നു. സോഷ്യല്‍ മീഡിയയില്‍ ഇടപഴകുന്ന വൃദ്ധരുടെ ജീവിതം സന്തുഷ്ടമാണ്. ഇവര്‍ക്ക് വിഷാദ രോഗം വരാനുള്ള സാധ്യതയില്ലെന്നും സര്‍വ്വകലാശാലയുടെ പഠനത്തില്‍ സൂചിപ്പിക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക